VD Satheesan | പ്രതിപക്ഷ നേതാവ് വി ഡി സതീശന് പഞ്ചസാര കൊണ്ട് നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി
Oct 25, 2023, 14:42 IST
ADVERTISEMENT
തൃശ്ശൂര്‍: (KVARTHA) നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തില്‍ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ബുധനാഴ്ച (25.10.2023) രാവിലെ ഏഴ് മണിയോടെയാണ് പ്രതിപക്ഷ നേതാവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ഒരു മണിക്കൂര്‍ സമയം പൂജാ കര്‍മങ്ങള്‍ക്കായി ക്ഷേത്രത്തില്‍ ചെലവഴിച്ചു.
ക്ഷേത്രത്തിലെത്തിയ വി ഡി സതീശനെ ദേവസ്വം ഓഫീസര്‍ പി ബി ബിജുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് വഴിപാടായി ധന്വന്തരീ ഹോമവും, പഞ്ചസാര കൊണ്ട് തുലാഭാരവും നടത്തി. 75 കിലോ പഞ്ചസാരയാണ് തുലാഭാരത്തിനായി ഉപയോഗിച്ചത്. തുടര്‍ന്ന് ക്ഷേത്രം തന്ത്രിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് പ്രസാദം സ്വീകരിച്ചു. പ്രഭാതഭക്ഷണവും കഴിച്ചാണ് അദ്ദേഹം ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയത്.
ഈ മാസം ആദ്യം വെണ്ണ, കദളി പഴം, പഞ്ചസാര എന്നിവകൊണ്ട് ഒന്നിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലും വി ഡി സതീശന് തുലാഭാരം നടത്തിയിരുന്നു. തുലാഭാരത്തിനായി 75 കിലോ കദളിപ്പളം ആവശ്യമായി വന്നുവെന്നാണ് റിപോര്‍ട്.
Keywords: News, Kerala, Kerala-News, Religion, Religion-News, Thrissur News, Opposition Leader, Temple, VD Satheesan, Thulabharam, Nelluvai Dhanwanthari Temple, Thrissur: Opposition leader VD Satheesan offering Thulabharam at Nelluvai Dhanwanthari Temple.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.