SWISS-TOWER 24/07/2023

Obituary | റഷ്യന്‍ സൈനിക സംഘത്തിന് നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു

 
Thrissur native, Ukrainian attack, Russian military, Sandeep death, Kerala, casualty, Russia, military convoy, shelling, embassy confirmation
Thrissur native, Ukrainian attack, Russian military, Sandeep death, Kerala, casualty, Russia, military convoy, shelling, embassy confirmation

Representational Image Generated By Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃക്കൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപ് ആണ് മരിച്ചത്. 

ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു ഏഴു പേരും റഷ്യയിലേക്ക് പോയത്. 

തൃശ്ശൂര്‍: (KVARTHA) റഷ്യന്‍ സൈനിക സംഘത്തിന് നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു. ഇതുസംബന്ധിച്ച് വിവരം ലഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. തൃക്കൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപ് (36) ആണ് മരിച്ചത്. റഷ്യന്‍ സൈന്യത്തോടൊപ്പം ജോലി ചെയ്യുകയായിരുന്നു. 

Aster mims 04/11/2022


എംബസിയില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണവും മരിച്ച ആളുടെ ചിത്രവും തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്‍ നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങള്‍ എംബസി അവധിയായതിനാലാണ് ഇത്. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായും ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ റഷ്യന്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ തിരിച്ചറിഞ്ഞതായുമുള്ള അറിയിപ്പാണ് തൃക്കൂരിലെ വീട്ടില്‍ ലഭിച്ചത്. 


ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്ന് പറഞ്ഞാണ് പോയതെന്ന് വീട്ടുകാര്‍ പറയുന്നു. പിന്നീട് റഷ്യന്‍ സൈനിക ക്യാംപിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും ബന്ധുക്കളെ വിളിച്ച് അറിയിച്ചിരുന്നു. അടുത്തിടെ വിളിച്ചപ്പോള്‍ പാസ്‌പോര്‍ട്ടും ഫോണും കളഞ്ഞുപോയതായി പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍, സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്. പൗരത്വ പ്രശ്നം മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

റഷ്യന്‍ സേനയുടെ ഭാഗമായ സന്ദീപ് സൈനിക പരിശീലനത്തിലായിരുന്നതിനാല്‍ നാട്ടിലേക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഫോണ്‍ വിളിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് റഷ്യയിലെ മലയാളി സുഹൃത്തുക്കള്‍ പറഞ്ഞതായും കുടുംബം പറയുന്നു. 

റഷ്യയിലെ റൊസ്തോവില്‍ സന്ദീപ് ഉള്‍പ്പെട്ട സംഘത്തിനു നേരെ ആക്രമണമുണ്ടായതായുള്ള വാട് സാപ് സന്ദേശം റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെയാണ് വിഷയം നാട്ടിലറിയുന്നത്. സന്ദീപിനെക്കുറിച്ച് വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. നോര്‍ക്ക വഴി റഷ്യയിലെ ഇന്‍ഡ്യന്‍ എംബസിയുമായും ബന്ധുക്കള്‍ ബന്ധപ്പെട്ടിരുന്നു.

#Thrissur #UkraineShelling #RussianMilitary #KeralaNews #InternationalNews #Sandeep

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia