Found Dead | തൃശ്ശൂരില്‍ കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ച നിലയില്‍
Apr 30, 2024, 11:22 IST
തൃശ്ശൂര്‍: (KVARTHA) കാഞ്ഞാണിയില്‍ നിന്നും കാണാതായ അമ്മയെയും കുഞ്ഞിനെയും പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പാലാഴിയില്‍ കാക്കമാട് പ്രദേശത്ത് പുഴയില്‍നിന്ന് കണ്ടെത്തി.
ചൊവ്വാഴ്ച (30.04.2024) പുലര്‍ചെയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിന്റെയും സംഭവം കണ്ടത്. പുഴയില്‍ കമിഴ്ന്ന നിലയിലാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. ഇതിന് സമീപത്തുനിന്ന് ലഭിച്ച ബാഗില്‍ നിന്ന് യുവതിയുടെ ഐഡി കാര്‍ഡ് ലഭിച്ചതോടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
തിങ്കളാഴ്ച (29.04.2024) ഉച്ചക്ക് 2 മണിയോടെയാണ് ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും മകളെയും കാണാതായത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കാഞ്ഞാണിയില്‍ മെഡികല്‍ ഷോപിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാഞ്ഞാണിയിലെ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭര്‍ത്താവ് അന്തിക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്തിക്കാട് എസ് ഐ പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Keywords: News, Kerala, Thrissur-News, Obituary, Thrissur News, Missing, Mother, Child, Child, Found Dead, River, Thrissur: Missing mother and child found dead in river.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.