SWISS-TOWER 24/07/2023

Spine Curvature | നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ തൃശൂര്‍ മെഡികല്‍ കോളജിലും; സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്ക് വിധേയനായി 14 വയസുകാരന്‍

 


തിരുവനന്തപുരം: (KVARTHA) നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതന ശസ്ത്രക്രിയയായ സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി തൃശൂര്‍ മെഡികല്‍ കോളജിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എസ് എം എ ബാധിച്ച എറണാകുളം തോപ്പുംപടി സ്വദേശിയായ 14 വയസുകാരനാണ് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്ക് വിധേയനായത്. 
Aster mims 04/11/2022

കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയ വിജയകരമാണ്. കുട്ടി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. സര്‍കാര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വത്വം നല്‍കിയ തൃശൂര്‍ മെഡികല്‍ കോളജിലെ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.

Spine Curvature | നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ തൃശൂര്‍ മെഡികല്‍ കോളജിലും; സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്ക് വിധേയനായി 14 വയസുകാരന്‍

ഈ സര്‍കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് എറ്റെടുത്ത പ്രധാന പദ്ധതികളിലൊന്നാണ് എസ് എം എയ്ക്കുള്ള ചികിത്സ. അതിന്റെ ഭാഗമായാണ് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി സര്‍കാര്‍ മെഡികല്‍ കോളജുകളില്‍ ആരംഭിച്ചത്. എസ് എം എ ടൈപ് 1, ടൈപ് 2 ബാധിതരായ ആറു വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഇപ്പോള്‍ നല്‍കുന്നുണ്ട്. അപൂര്‍വ രോഗം ബാധിച്ച 55 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു.

18 വയസുവരെയുള്ള എസ് എം എ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിനാണ് സര്‍കാര്‍ പരിശ്രമിക്കുന്നത്. എസ് എ ടി ആശുപത്രിയെ സെന്റര്‍ ഓഫ് എക്സലന്‍സായി അടുത്തിടെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്ത് ആദ്യമായി എസ് എ ടി ആശുപത്രിയില്‍ എസ് എം എ ക്ലിനിക് ആരംഭിച്ചു.

തിരുവനന്തപുരം മെഡികല്‍ കോളജിലാണ് ആദ്യ സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി നടത്തിയത്. കോഴിക്കോട് സ്വദേശിയായ സിയ മെഹ്റിന്‍ എന്ന 14 വയസുകാരിക്കാണ് ആദ്യ സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി നടത്തിയത്. കോഴിക്കോട്ടെ നവകേരള സദസിലെ പ്രഭാത യോഗത്തില്‍ സിയ പങ്കെടുത്ത് അനുഭവം പങ്കുവച്ചിരുന്നു. എസ് എം എ ബാധിച്ച്, കഴിഞ്ഞ പതിനൊന്നു വര്‍ഷമായി വീല്‍ ചെയറില്‍ കഴിഞ്ഞിരുന്ന തനിക്ക് ഇപ്പോള്‍ നട്ടെല്ല് നിവര്‍ന്നിരിക്കാന്‍ കഴിയുമെന്നത് ആശ്വാസമാണെന്ന് സിയ അറിയിച്ചു.

തൃശൂര്‍ മെഡികല്‍ കോളജിലെ ഓര്‍തോപീഡിക്സ് വിഭാഗം മേധാവി ഡോ അരുണ്‍, ഡോ അശോക്, ഡോ സനീന്‍, ഡോ ധീരാജ്, അനസ്തീഷ്യ വിഭാഗത്തിലെ ഡോ സുനില്‍ ആര്‍, ഡോ ബാബുരാജ്, ഡോ ബിന്ദു എന്നിവരുടെ ടീമാണ് ശസ്ത്രക്രിയ നടത്തിയത്.

Keywords:  Thrissur Medical College launches surgery to correct spine curvature, Thiruvananthapuram, News, Spine Curvature, Thrissur Medical College, Surgery, Health, Health Minister, Veena George, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia