Youth Died | തൃശ്ശൂരില്‍ പെട്രോള്‍ പംപിലെത്തി തീ കൊളുത്തിയ യുവാവ് മരിച്ചു
                                                 Mar 24, 2024, 10:41 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            തൃശ്ശൂര്‍: (KVARTHA) ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പംപിലെത്തി പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ശാനവാസ് (43) ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച (24.03.2024) രാവിലെയാണ് മരിച്ചത്. 
 
പൊലീസ് പറയുന്നത്: ശനിയാഴ്ച (23.03.2024) രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. ഇരിങ്ങാലക്കുട - ചാലക്കുടി സംസ്ഥാനപാതയില്‍ മറീന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പംപിലാണ് എല്ലാവരും നോക്കിനില്‍ക്കെ യുവാവിന്റെ അതിക്രമം നടന്നത്.
 
സ്‌കൂടറിലെത്തിയ ശാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അത് നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്ന് പറഞ്ഞ് ജീവനക്കാരന്‍ തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ മാറിയ സമയം ശാനവാസ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 
 
തീ ആളിപ്പടര്‍ന്ന ഉടന്‍തന്നെ ജീവനക്കാര്‍ പമ്പിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. തൊട്ടടുത്ത മറീന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇയാളെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
 
Keywords: News, Kerala, Kerala-News, Regional-News, Thrissur News, Man, Injured, Petrol Pump, Fire, Died, Hospital, Treatment, Thrissur : Man who injured petrol pump fire, died.
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.