Attack | ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടുകത്തി ഉപയോഗിച്ച് പരുക്കേല്‍പിച്ചു; പിന്നാലെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) കല്ലൂരില്‍ ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്തശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതായി പൊലീസ്. കല്ലൂര്‍ സ്വദേശി ബാബു (64) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഗ്രേസി (58)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. 
Aster mims 04/11/2022

കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത്: തിങ്കളാഴ്ച പുലര്‍ചെ രണ്ടു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പരുക്കേറ്റശേഷം അലറിക്കരഞ്ഞുകൊണ്ട് തൊട്ടടുത്ത വീട്ടിലേക്കായിരുന്നു രക്തത്തില്‍ മുങ്ങിയ ഗ്രേസി ഇറങ്ങിയോടിയത്. പിന്നീട് നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഭാര്യയെ പരുക്കേല്‍പിച്ചശേഷം പിന്നാലെ ബാബു തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചികിത്സയിലുള്ള വീട്ടമ്മയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദമ്പതികളുടെ രണ്ട് മക്കളും വിദേശത്താണ് താമസം. 

Attack | ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടുകത്തി ഉപയോഗിച്ച് പരുക്കേല്‍പിച്ചു; പിന്നാലെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി



Keywords:  News, Kerala, Kerala-News, News-Malayalam, Thrissur, Found Dead, Hnged, Attack, Woman, Husband, Thrissur: Man found hanged after attack woman.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia