SWISS-TOWER 24/07/2023

Fire Accident | തൃശ്ശൂരില്‍ നിര്‍ത്തിയിട്ടിരുന്ന സിഎന്‍ജി ഓടോറിക്ഷയ്ക്ക് തീപ്പിടിച്ച് ഒരാള്‍ വെന്തുമരിച്ചു

 


തൃശ്ശൂര്‍: (KVARTHA) പെരിങ്ങാവ് ഗാന്ധിനഗറില്‍ നിര്‍ത്തിയിട്ടിരുന്ന സിഎന്‍ജി ഓടോറിക്ഷയ്ക്ക് തീപ്പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ട ഓടോറിക്ഷയാണ് കത്തിയത്. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഉള്ളില്‍ ആളുണ്ടെന്ന് വ്യക്തമായത്.

ഓടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. പുറകിലെ സീറ്റിലാണ് മൃതദേഹം ഉണ്ടായിരുന്നത്. പെരിങ്ങാവ് സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. പെട്രോള്‍ കാനുമായി ഇയാള്‍ ഓടോറിക്ഷയ്ക്ക് സമീപം നില്‍ക്കുന്നത് കണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആളൊഴിഞ്ഞ ഇടറോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനമാണ് കത്തിയത്.

തീപ്പിടിത്തം കണ്ട ഉടന്‍തന്നെ പ്രദേശവാസികള്‍ പൊലീസിനേയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്നയാള്‍ വെന്തുമരിച്ച നിലയിലായിരുന്നു. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഫോറന്‍സിക് സംഘം എത്തിയല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസും അഗ്‌നിശമന സേനയുമെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ബസിടിച്ച് മറിഞ്ഞ സിഎന്‍ജി ഓടോറിക്ഷയ്ക്ക് തീപ്പിടിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. ഓടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. കണ്ണൂര്‍ കൂത്തുപറമ്പ് ആറാം മൈലിലാണ് സംഭവം. പാനൂരിനടുത്ത് പാറാട്ട് ടൗണിന് സമീപം കൊളവല്ലൂരിലെ അഭിലാഷ്, ഷിജിന്‍ എന്നിവരാണ് മരിച്ചത്.

Fire Accident | തൃശ്ശൂരില്‍ നിര്‍ത്തിയിട്ടിരുന്ന സിഎന്‍ജി ഓടോറിക്ഷയ്ക്ക് തീപ്പിടിച്ച് ഒരാള്‍ വെന്തുമരിച്ചു



Keywords: News, Kerala, Kerala-News, Accident-News, Regional-News, Fire Accident, Died, Man, Back Seat, Dead Body, Police, Fire Force, Natives, Peringavu News, Gandhinagar News, Thrissur News, Autorickshaw, Caught, Thrissur: Man Died After Autorickshaw Caught Fire in Peringavu.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia