Arrested | അരയില്‍ കെട്ടിയിരുന്ന തുണിബെല്റ്റിനുള്ളില് ഒളിപ്പിച്ചുവെച്ചനിലയില്‍ എം ഡി എം എ ; കാറ്ററിംഗ് സ്ഥാപന ഉടമ പിടിയില്‍
Sep 27, 2022, 15:24 IST
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com) അരയില്‍ കെട്ടിയിരുന്ന തുണിബെല്റ്റിനുള്ളില് ഒളിപ്പിച്ചുവെച്ചനിലയില്‍ എം ഡി എം എ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റുചെയ്തു. രണ്ട് പാകറ്റ് എം ഡി എം എ ആണ് ഇയാളില്‍ നിന്നും ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘവും വലപ്പാട് പൊലീസും ചേര്‍ന്ന് കണ്ടെത്തിയത്. നാട്ടിക സ്വദേശി ശാനവാസിനെ(50)യാണ് വീട്ടുപരിസരത്തു നിന്ന് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഇയാള്‍ വീടിനോടുചേര്‍ന്ന് ക്യൂ ടെന്‍ എന്ന പേരില്‍ കാറ്ററിങ് സ്ഥാപനം നടത്തിവരികയാണ്. ഞായറാഴ്ച രാത്രി വാഹനപരിശോധന നടത്തുന്നതിനിടെ അന്തിക്കാട് പൊലീസ് പെരിങ്ങോട്ടുകര വെച്ച് അനസ്(30), കോതകുളം സ്വദേശി സ്വാലിഹ്(29) എന്നിവരെ എം ഡി എം എ യുമായി അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ എം ഡി എം എ നല്‍കിയത് ശാനവാസാണെന്ന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ശാനവാസിനെ വഴിയില്‍ വച്ച് കണ്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് അരയില്‍ കെട്ടിയിരുന്ന തുണിബെല്റ്റിനുള്ളില് ഒളിപ്പിച്ചുവെച്ചിരുന്ന എം ഡി എം എ കണ്ടെത്തിയത്.
റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെയുടെ നിര്‍ദേശപ്രകാരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ഷാജ് ജോസ്, ഡാന്‍സാഫ് സി ഐ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
വലപ്പാട് എസ് എച് ഒ കെ എസ് സുശാന്ത്, റൂറല്‍ ഡാന്‍സാഫ് എസ് ഐ സ്റ്റീഫന്‍, എ എസ് ഐ മാരായ ജയകൃഷ്ണന്, ഷിനില്‍, സീനിയര്‍ സി പി ഒമാരായ മിഥുന് കൃഷ്ണ, ശറഫുദ്ധീന്‍, സി പി ഒ മാനുവല്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.
കാറ്ററിങ് സര്‍വീസിന്റെ മറവില്‍ ഇടയ്ക്ക് ബെംഗ്ലൂറില്‍ പോയി എം ഡി എം എ കൊണ്ടുവന്ന് നാട്ടില്‍ രഹസ്യമായി വില്പന നടത്തുകയാണ് ഇയാളുടെ രീതി.
Keywords: T hrissur: Man arrested with MDMA, Thrissur, News, Local News, Drugs, Police, Arrested, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.