Girl Drives Tanker | മനസമ്മതം കഴിഞ്ഞശേഷം വിരുന്നിന് മാസ് വരവുമായി പ്രതിശ്രുത വധു; എത്തിയത് ടാങ്കര്‍ ലോറി ഓടിച്ച്
Jan 8, 2023, 14:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) മനസമ്മതം കഴിഞ്ഞശേഷം വിരുന്നിന് മാസ് വരവുമായി പ്രതിശ്രുത വധു. തൃശൂര്‍ വടക്കേ കാരമുക്ക് സ്വദേശിനി ഡെലീഷ്യ ആണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ വരന്‍ ഹാന്‍സണിനെ ലോറി കാബിനിലിരുത്തി ടാങ്കര്‍ ലോറി ഓടിച്ച് ആഘോഷ വിരുന്നിനെത്തിയത്. തൃശൂര്‍ മണലൂരിലാണ് വധൂവരന്മാര്‍ വിരുന്നിന് ടാങ്കറിലെത്തിയത്.
ഗള്‍ഫില്‍ ടാങ്കര്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ഡെലീഷ്യയും ഹാന്‍സണുമായിരുന്നു മനസമ്മത യാത്ര ടാങ്കര്‍ ലോറിയിലാക്കിയത്. വധുവും വരനും ടാങ്കര്‍ ലോറി ഓടിച്ചെത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഡെലീഷ്യ ലോറി ഓടിക്കുന്നതിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ട് ദുബൈയിലെ കംപനിയാണ് ജോലി നല്‍കിയത്. ജോലിക്കിടെയാണ് ഹാന്‍സണെ പരിചയപ്പെട്ടതും വിവാഹബന്ധത്തിലെത്തിയതും.
വടക്കേ കാരമുക്ക് സ്വദേശി ഡേവീസ്-ട്രീസ ദമ്പതികളുടെ ഏകമകളാണ് ഡെലീഷ്യ. കാഞ്ഞിരപ്പിള്ളി മാലോത്ത് പരേതനായ മാത്യുവിന്റെയും ഇത്ത അമ്മയുടെയും മകനാണ് ഹാന്‍സണ്‍.
അച്ഛനില്‍ നിന്നാണ് ഡെലീഷ്യ ലോറി ഓടിക്കാന്‍ പഠിച്ചത്. പ്രായപൂര്‍ത്തിയായപ്പോള്‍ ലൈസന്‍സ് എടുത്തു. ഒരിക്കല്‍ അച്ഛന്‍ ഇല്ലാതെ, ടാങ്കര്‍ ലോറി ഓടിച്ച് കൊച്ചിയില്‍നിന്നു പെട്രോള്‍ കൊണ്ടുവന്നു. പിന്നീട് സ്ഥിരമായി ഈ ജോലി ഏറ്റെടുത്തുവെന്ന് ഡെലീഷ്യ പറയുന്നു. ശനിയാഴ്ച വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് പള്ളിയിലായിരുന്നു മനസമ്മതം. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പള്ളിയില്‍ തിങ്കളാഴ്ചയാണ് വിവാഹം.
Keywords: News,Kerala,State,Thrissur,Girl,Vehicles,Top-Headlines,Social-Media, Thrissur: Girl drives Tanker Lorry during pre-marriage function
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

