Attacked | അതിരപ്പിള്ളിയില്‍ ആദിവാസി കോളനിയിലെ ഊര് മൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി പരാതി
Aug 23, 2023, 10:20 IST
തൃശ്ശൂര്‍: (www.kvartha.com) ആദിവാസി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി പരാതി. അതിരപ്പിള്ളി പഞ്ചായതിലെ പൊകലപ്പാറകാടര്‍ ആദിവാസി കോളനിയിലെ ഊര് മൂപ്പന്‍ സുബ്രഹ്മണ്യനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് ആരോപണം.
വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ പൊകലപ്പാറ ഡെപ്യൂടി റെയിന്‍ജര്‍ അനൂപ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് എന്നിവര്‍ മര്‍ദിച്ചുവെന്നാണ് പരാതി. ഉദ്യോഗസ്ഥര്‍ മദ്യലഹരിയിലായിരുന്നുവെന്നും ആരോപിച്ചു. പരുക്കേറ്റ സുബ്രഹ്മണ്യന്‍ ചാലക്കുടി താലൂക് ആശുപത്രിയില്‍ ചികിത്സ തേടി.
സുബ്രഹ്മണ്യന്‍ പുകലപ്പാറയിലെ വാചര്‍ ആണ്. ഒരു കുടിയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് ഡ്രൈവറായ രാജേഷിനൊപ്പം മധ്യസ്ഥതയ്ക്ക് വേണ്ടി എത്തുകയായിരുന്നു അദ്ദേഹം. ആ സമയമാണ് ഡെപ്യൂടി റേന്‍ജറും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറും അവിടെയെത്തി ഊരുമൂപ്പന് എന്ത് അധികാരമുണ്ടെന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, News-Malayalam, Thrissur-News, Thrissur, Forest Officers, Attacked, Tribal Man, Athirappilly, Thrissur: Forest officers attacks tribal man Athirappilly.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.