Food Poison | തൃശ്ശൂരിലെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; നൂറോളം വിദ്യാര്‍ഥിനികള്‍ നിരീക്ഷണത്തില്‍; ഭക്ഷ്യസുരക്ഷാ വകുപ്പ് സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു

 



തൃശ്ശൂര്‍: (www.kvartha.com) നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധയെന്ന് സംശയം.  വയറ്റിളക്കവും ഛര്‍ദിയും ഉണ്ടായതോടെ നൂറോളം നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ നിരീക്ഷണത്തിലാണ്. ആളൂര്‍ പഞ്ചായതിലെ വല്ലക്കുന്ന് സ്‌നേഹോദയ കോളജ് ഓഫ് നഴ്‌സിംഗ് ഹോസ്റ്റലിലാണ് സംഭവം.

ഭക്ഷണം കഴിച്ചതിന് പിന്നാലെ ഈ മാസം 26 ന് വൈകിട്ടാണ് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ ആര്‍ ജോജോ, ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡികല്‍ ഓഫിസര്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്‌സ് എന്നിവര്‍ അടങ്ങുന്ന സംഘം പരിശോധന നടത്തി. 

Food Poison | തൃശ്ശൂരിലെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; നൂറോളം വിദ്യാര്‍ഥിനികള്‍ നിരീക്ഷണത്തില്‍;  ഭക്ഷ്യസുരക്ഷാ വകുപ്പ് സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു


ഭക്ഷ്യസുരക്ഷാ വകുപ്പ് സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 26ന് രാവിലെയോ ഉച്ചയ്‌ക്കോ കഴിച്ച ഭക്ഷണത്തില്‍നിന്നാണ് വിഷബാധ ഉണ്ടായതായി സംശയിക്കുന്നതായി ആരോഗ്യവകുപ്പ് പറഞ്ഞു. ആരുടെയും നില ഗുരുതരമല്ലെന്നും എല്ലാവരും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

Keywords:  News,Kerala,State,Thrissur,Students,Food,Health,Health & Fitness,hospital, Thrissur: Food poison in nursing students hostel 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia