Fire | കുന്നംകുളത്ത് കല്യാണ്‍ സില്‍ക്‌സിന്റെ വസ്ത്രശാലയില്‍ തീപ്പിടിച്ചു; അണയ്ക്കാന്‍ ശ്രമം തുടരുന്നു
May 12, 2023, 09:53 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) കുന്നംകുളത്ത് കല്യാണ്‍ സില്‍ക്‌സിന്റെ വസ്ത്രശാലയില്‍ തീപ്പിടിച്ചു. പുലര്‍ചെ അഞ്ചരയോടെയാണ് തീ പടരുന്നത് ശ്രദ്ധയില്‍പെട്ടത്. കുട്ടികളുടെ വസ്ത്രങ്ങളുടെ വിഭാഗത്തിനാണ് തീപ്പിടിച്ചതെന്നാണ് വിവരം.
ആറു നില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് സംഭവം. അഞ്ചു യൂനിറ്റ് ഫയര്‍ ഫോഴ്‌സ് സംഘമാണ് സ്ഥലത്തുള്ളത്. തീയണയ്ക്കുന്നതിനിടെ രണ്ടു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ള സംഘം തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
Keywords: News, Kerala-News, Fire, Kunnamkulam, Thrissur, Kerala, News-Malayalam, Thrissur: Fire accident in Kunnamkulam Kalyan Silks showroom.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

