SWISS-TOWER 24/07/2023

Arrested | പൊലീസ് ജീപ് അടിച്ചുതകര്‍ത്ത് ബോണറ്റിന് മുകളിലിരുന്ന് വെല്ലുവിളിച്ച സംഭവം; സിപിഎമുകാര്‍ മോചിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ പുല്ലന്‍ പൊലീസ് കസ്റ്റഡിയില്‍

 


ADVERTISEMENT

തൃശ്ശൂര്‍: (KVARTHA) ചാലക്കുടിയില്‍ പൊലീസ് ജീപ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ ഒളിവിലായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ പുല്ലന്‍ പൊലീസ് പിടിയിലായി. ഒല്ലൂരില്‍ നിന്നാണ് നിധിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പിടിയിലായതെന്നാണ് വിവരം.

ഗവ. ഐടിഐ യൂണിയന്‍ തിരഞ്ഞെടുപ്പിലെ എസ്എഫ്‌ഐ വിജയത്തിന് പിന്നാലെ പൊലീസ് ജീപിന് മുകളില്‍ കയറിനിന്ന് ചില്ലടിച്ച് തകര്‍ക്കുകയും ബോണറ്റില്‍ കയറിയിരുന്നു പൊലീസുകാരെ പരസ്യമായി അസഭ്യം പറയുകയും ചെയ്‌തെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. സംഭവത്തില്‍ നേരത്തെ നാല് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

ഡിവൈഎഫ്ഐ ബ്ലോക് സെക്രടറിയും ജില്ലാ കമിറ്റിയംഗവുമാണ് നിധിന്‍. ഹെല്‍മറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പൊലീസ് ജീപ് അടിച്ചുതകര്‍ക്കുന്നതിലേക്ക് എത്തിയതെന്നും നിധിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും പൊലീസ് പറഞ്ഞു. കേസില്‍ ജിയോ, ഷമിം, ഗ്യാനേഷ്, വില്‍ഫിന്‍ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.

ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാന്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇതോടെ സിപിഎം നേതാക്കളും വിഷയത്തില്‍ ഇടപെട്ടു. പൊലീസ് കസ്റ്റഡിയിലെടുത്ത നിധിനെ സിപിഎം നേതാക്കള്‍ മോചിപ്പിച്ചിരുന്നു. ഇതോടെ നിധിന്‍ രക്ഷപ്പെടുകയായിരുന്നു.

Arrested | പൊലീസ് ജീപ് അടിച്ചുതകര്‍ത്ത് ബോണറ്റിന് മുകളിലിരുന്ന് വെല്ലുവിളിച്ച സംഭവം; സിപിഎമുകാര്‍ മോചിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ പുല്ലന്‍ പൊലീസ് കസ്റ്റഡിയില്‍



Keywords: News, Kerala, Kerala-News, Thrissur-News, Police-News, Nidhin Pullan, Kerala News, Thrissur News, Democratic Federation Of India (DYFI), Student's Federation Of India (SFI), Case, Police, Attack, Crime, Thrissur: DYFI Leader arrested for attacking police jeep.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia