SWISS-TOWER 24/07/2023

Infected Cow | തൃശ്ശൂരില്‍ പേയിളകിയ പശുവിനെ വെടിവെച്ച് കൊന്നു

 


ADVERTISEMENT

തൃശ്ശൂര്‍: (www.kvartha.com) പാലപ്പിള്ളി എച്ചിപ്പാറയില്‍ പേയിളകിയ പശുവിനെ അധികൃതര്‍ വെടിവെച്ച് കൊന്നു. പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന എച്ചിപ്പാറ സ്വദേശി ഖാദറിന്റെ പശുവിനെയാണ് കൊന്നത്.

ബുധനാഴ്ച രാവിലെയാണ് പശു പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. വ്യാഴാഴ്ച രാവിലെയോടെ ലക്ഷണങ്ങള്‍ ഗുരുതരമായി. തുടര്‍ന്ന് പൊലീസ്, മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍, വനംവകുപ്പ് അധികൃതര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പശുവിനെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
Aster mims 04/11/2022

Infected  Cow | തൃശ്ശൂരില്‍ പേയിളകിയ പശുവിനെ വെടിവെച്ച് കൊന്നു

പശുവിന് പേവിഷബാധയേറ്റതായി ഡോക്ടര്‍ സര്‍ടിഫികറ്റ് നല്‍കുകയും തുടര്‍ന്ന് വെടിവെക്കാന്‍ ലൈസന്‍സുള്ള ആന്റണിയെത്തി വെടിവെക്കുകയുമായിരുന്നു. വരന്തിരപ്പള്ളി എസ് ഐ എ വി ലാലു ഉള്‍പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു.

ഏതാനും നാളുകള്‍ക്ക് മുമ്പ് നാടാന്‍പാടം ആദിവാസി കോളനിയില്‍ പാറു എന്ന സ്ത്രീ പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്‍ക്ക് നായയുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളര്‍ത്തുമൃഗങ്ങള്‍ക്ക് കടിയേറ്റതായുള്ള വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്തുള്ള പശുക്കളേയും വളര്‍ത്തുനായകളേയും നിരീക്ഷിച്ച് വരികയായിരുന്നു. പ്രദേശത്ത് കടിയേറ്റ വളര്‍ത്തുനായകളെ അനിമല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ച് വരികയാണ്.

Keywords: Thrissur: Cow infected with Rabies shot dead , Thrissur, News, Stray-Dog, Gun attack, Doctor, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia