Fined | 25,000 രൂപ പിഴ അടച്ചില്ലെങ്കില്‍ 5 ദിവസം തടവ് ശിക്ഷ; സ്‌കൂടര്‍ ഓടിച്ച് അമ്മയ്ക്ക് പണി വാങ്ങിച്ച് കൊടുത്ത് പ്രായപൂര്‍ത്തിയാകാത്ത മകന്‍!
Jul 15, 2023, 16:40 IST
തൃശൂര്‍: (www.kvartha.com) സ്‌കൂടര്‍ ഓടിച്ച് അമ്മയെ വെട്ടിലാക്കി പ്രായപൂര്‍ത്തിയാകാത്ത മകന്‍. മണ്ണുത്തി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുട്ടിയാണ് സ്‌കൂടര്‍ ഓടിച്ച് മാതാവിന് പിഴ വാങ്ങി കൊടുത്തത്. സ്‌കൂടറിന്റെ ഉടമ അമ്മയായതിനാലാണ് അമ്മയ്ക്ക് 25000 രൂപ പിഴ ശിക്ഷ ലഭിച്ചത്. മാതാപിതാക്കളെ കേസില്‍ പ്രതി ചേര്‍ത്തിരുന്നെങ്കിലും കുട്ടിയുടെ അച്ഛനെ കോടതി ശിക്ഷയില്‍നിന്നും നിന്നൊഴിവാക്കി.
തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി മഞ്ജിത്തിന്റേതാണ് വിധി. മോടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കണം.
ഈ വര്‍ഷം ജനുവരി 20 നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂടര്‍ ഓടിച്ച കുട്ടിയുടെ തലയില്‍ മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. കുട്ടിയുടെ കൂടെ പിറകില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയില്‍ അമിത വേഗത്തിലാണ് സ്‌കൂടര്‍ ഓടിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികള്‍ സ്‌കൂടറുമായി മോടോര്‍ വാഹന വകുപ്പ് സംഘത്തിന്റെ മുന്നില്‍പെട്ടതോടെയാണ് സംഭവത്തില്‍ കേസെടുത്തത്. കുട്ടികളുടെ പ്രായവും വാഹനത്തിന്റെ അമിത വേഗവും കണക്കിലെടുത്ത് വാഹനം ഓടിച്ച കുട്ടിയുടെ മാതാപിതാക്കളെ പ്രതിയാക്കിയാണ് മോടോര്‍ വാഹന വകുപ്പ് കേസെടുത്തത്.
Keywords: News, Kerala, Kerala-News, News-Malayalam, Ride, Scooter, Minor, Mother, Court, Two-Wheeler, Thrissur: Court sentenced mother for minor child riding two-wheeler.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.