Obituary | മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 4 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) തൃശൂര്‍ ആളൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ആളൂര്‍ എടത്താടന്‍ ജന്‍ക്ഷന് സമീപം മാണി പറമ്പില്‍ എബിയുടെയും ഷെല്‍ഗയുടെയും ഇളയ മകള്‍ ഹേസലാണ് മരിച്ചത്.

Obituary | മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 4 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു

വ്യാഴാഴ്ച പുലര്‍ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ സംസ്‌കാരം നടത്തി.

Keywords: Thrissur: 4-month-old baby girl died after choking on breast milk, Thrissur, News, Local News, Dead, Child, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia