Obituary | മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 4 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു
Nov 3, 2022, 19:57 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) തൃശൂര്‍ ആളൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ആളൂര്‍ എടത്താടന്‍ ജന്ക്ഷന് സമീപം മാണി പറമ്പില്‍ എബിയുടെയും ഷെല്‍ഗയുടെയും ഇളയ മകള്‍ ഹേസലാണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ സംസ്കാരം നടത്തി.
Keywords: Thrissur: 4-month-old baby girl died after choking on breast milk, Thrissur, News, Local News, Dead, Child, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

