Accused Arrested | തൃശൂരില്‍ പൊലീസിനെതിരെ പട്ടാപ്പകല്‍ പരസ്യമായി കത്തി വീശി ഭീഷണി; 27 കാരന്‍ അറസ്റ്റില്‍
Oct 9, 2023, 13:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (KVARTHA) പൊലീസിന് നേരെ കത്തി വീശി പട്ടാപ്പകല്‍ യുവാവിന്റെ പരാക്രമം. പരസ്യമായി പൊലീസിന് നേരെ ഭീഷണി സ്വരമുയര്‍ത്തിയ സംഭവത്തില്‍ വെങ്കിടങ്ങ് ഗ്രാമ പഞ്ചായത് പരിധിയിലെ സിയാദിനെ (27) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പാവറട്ടി സ്റ്റേഷനില്‍ 32 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സിയാദ്. അതിക്രമം കാണിച്ചെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്.
ഞായറാഴ്ച (08.10.2023) വൈകിട്ട് പൊലീസിനിനേരെ അസഭ്യവര്‍ഷം നടത്തിയതിന് പിന്നാലെയാണ് ആക്രമണം. ഉടന്‍ പുത്തന്‍പീടികയിലെ കള്ള് ഷാപിന് അകത്തേക്ക് കയറിയ പ്രതി കത്തിയെടുത്ത് പുറത്തേക്ക് വന്ന് പൊലീസിനെതിരെ വീശുകയായിരുന്നു.
'നിങ്ങള്‍ക്കൊക്കെ കുടുംബമില്ലേ' എന്നടക്കം ഭീഷണിപ്പെടുത്തി അസഭ്യ വര്‍ഷം നടത്തുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് മാറിയ സിയാദിനെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ദൃശ്യങ്ങള്‍ പൊലീസാണ് ചിത്രീകരിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.