SWISS-TOWER 24/07/2023

Police Custody | ചൈല്‍ഡ് ലൈന്‍ ജീവനക്കാരുടെ കഴുത്തില്‍ കുപ്പിച്ചില്ലുവെച്ച് ഭീഷണി മുഴക്കിയ സംഭവം; റെയില്‍വേ സ്റ്റേഷനില്‍നിന്ന് മുങ്ങിയ 20 കാരനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും അറസ്റ്റില്‍; പിടിയിലായത് 20 മണിക്കൂര്‍ അലഞ്ഞുതിരിഞ്ഞശേഷം

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) ചൈല്‍ഡ് ലൈന്‍ ജീവനക്കാരുടെ കഴുത്തില്‍ കുപ്പിച്ചില്ലുവെച്ച് ഭീഷണി മുഴക്കി, റെയില്‍വേ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം മുങ്ങിയ 16 കാരിയും 20 കാരനും പിടിയിലായി. 12 കിലോമീറ്ററകലെ ആമ്പല്ലൂരില്‍ നിന്നാണ് ഇരുവരും കസ്റ്റഡിയിലായത്. 
Aster mims 04/11/2022

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓടിരക്ഷപ്പെട്ട ഇരുവരും 20 മണിക്കൂര്‍ അലഞ്ഞുതിരിഞ്ഞ ശേഷമാണ് പിടിയിലായത്. രണ്ടുപേരെയും പൊലീസെത്തി പുതുക്കാട് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ദേശീയപാതയോരത്ത് കൂടി നടന്നുപോയ ഇവരെ ഒരു ഹോംഗാര്‍ഡ് തിരിച്ചറിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് വിവരം നല്‍കുകയായിരുന്നു. 

വ്യാഴാഴ്ച (13.07.2023) രാവിലെ 10 മണിയോടെയാണ് റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാര്‍ക്കിടയില്‍ ഇവര്‍ പരിഭ്രാന്തി സൃഷ്ടിച്ച സംഭവങ്ങളുണ്ടാക്കിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് മനസിലാക്കി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് പിന്നാലെ യുവാവ് ബീയര്‍ കുപ്പി പൊട്ടിച്ചു ചില്ലുയര്‍ത്തിപ്പിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭസ്ഥലത്തുനിന്നും രക്ഷാപ്പെടാനുള്ള തത്രപ്പാടിനിടെ ചൈല്‍ഡ് ലൈനിലെ വനിതാ ജീവനക്കാരുടെ കഴുത്തിന് നേര്‍ക്ക് ചില്ലുകഷണം വീശുകയും കൈവിരലിന് ചെറിയ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എല്ലാവരും പകച്ചുനില്‍ക്കെ ഇയാള്‍ പെണ്‍കുട്ടിയുമായി മറ്റൊരു ട്രെയിനില്‍ കയറി കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുടെ പേരില്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Police Custody | ചൈല്‍ഡ് ലൈന്‍ ജീവനക്കാരുടെ കഴുത്തില്‍ കുപ്പിച്ചില്ലുവെച്ച് ഭീഷണി മുഴക്കിയ സംഭവം; റെയില്‍വേ സ്റ്റേഷനില്‍നിന്ന് മുങ്ങിയ 20 കാരനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും അറസ്റ്റില്‍; പിടിയിലായത് 20 മണിക്കൂര്‍ അലഞ്ഞുതിരിഞ്ഞശേഷം



Keywords:  News, Kerala, Kerala-News, News-Malayalam, Police, Custody, Thrissur, Minor Girl, Boyfriend, Railway Station, Thrissur: 16 Year old Girl and Boyfriend Under Police Custody 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia