'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു'; പോക്‌സോ കേസുകളിലെ 3 പ്രതികള്‍ അറസ്റ്റില്‍

ADVERTISEMENT

കല്ലമ്പലം: (www.kvartha.com 09.01.2022) പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതിയില്‍പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കൊണ്ടുപോയി നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി ഒന്നിലധികം തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കുടവൂര്‍ സ്വദേശികളായ അപ്പു എന്ന് വിളിക്കുന്ന രാഹുല്‍ (21), നിശാദ് (25), സെമിന്‍ (35) എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
Aster_MIMS

'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു'; പോക്‌സോ കേസുകളിലെ 3 പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോക്ടര്‍ ദിവ്യ ഗോപിനാഥ് ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ വര്‍കല ഡി വൈ എസ് പി നിയാസ് പി യുടെ നിര്‍ദേശാനുസരണം കല്ലമ്പലം ഇന്‍സ്‌പെക്ടര്‍ ഫിറോസ്, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ് ഐ ഗോപകുമാര്‍, സി പി ഒമാരായ ഹരിമോന്‍, വിനോദ് പ്രഭാത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രാഹുല്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരമറിഞ്ഞ അയല്‍വാസിയായ നിശാദും കൂട്ടുകാരനായ ശെമി എന്ന് വിളിക്കുന്ന സെമിനും ചേര്‍ന്ന് ഇക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയുടെ വീടിനടുത്ത് വെച്ചും ശെമിയുടെ വീട്ടില്‍ കൊണ്ടുപോയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു.

'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു'; പോക്‌സോ കേസുകളിലെ 3 പ്രതികള്‍ അറസ്റ്റില്‍

Keywords:  Three youths arrested for molesting minor, Thiruvananthapuram, News, Molestation, Police, Arrested, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia