Accidental Death | കോട്ടയത്ത് നിന്ന് കാസര്‍കോട്ടെ ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂന്ന് സ്ത്രീകള്‍ക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

 
Three Women Killed in Kerala Train Accident
Three Women Killed in Kerala Train Accident

Photo: Arranged

● മലബാര്‍ എക്സ്പ്രസില്‍ പോകാനായി റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്നു 
● അപകടം മംഗ്ലുറു ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് വണ്ടി ഇടിച്ച്

കാസര്‍കോട്: (KVARTHA) കോട്ടയത്ത് നിന്ന് കാസര്‍കോട്ടെ ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂന്ന് സ്ത്രീകള്‍ക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 7.30 മണിയോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ചിന്നമ്മ (70), എയ്ഞ്ചല (30), ആലീസ് തോമസ് (60) എന്നിവരാണ് മരിച്ചത്.

Three Women Killed in Kerala Train Accident

മലബാര്‍ എക്സ്പ്രസില്‍ പോകാനായി റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്നു മൂന്നുപേരും. പാളം മുറിച്ചുകടക്കുന്നതിനിടെ മംഗ്‌ളുറു ഭാഗത്തേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ ഹിസാര്‍ എക്‌സ് പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

വിവരം അറിഞ്ഞ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ ഹിസാര്‍ എക്‌സ് പ്രസ് ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. 

തിരുവോണത്തിന് തലേദിവസം സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.

#KeralaTrainAccident #Tragedy #RailwaySafety #RIP #KeralaNews #IndiaNews
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia