Cutout | ലോകകപ് ഫുട്ബോള്‍ മത്സരത്തിന്റെ ആവേശമെല്ലാം കെട്ടടങ്ങിയിട്ട് ആഴ്ച മൂന്ന് കഴിഞ്ഞെങ്കിലും കടൗട് ഇനിയും നീക്കിയില്ല, വഴിമുടക്കി താരാരാധന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ലോകകപ് ഫുട്ബോള്‍ മത്സരത്തിന്റെ ആവേശമെല്ലാം കെട്ടടങ്ങിയിട്ട് ആഴ്ച മൂന്ന് കഴിഞ്ഞെങ്കിലും നിരത്തുകളില്‍ നിന്നൊഴിയാതെ ഫ് ളക്സ് ബോര്‍ഡുകളും താരങ്ങളുടെ കൂറ്റന്‍ കടൗടുകളും. കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം റോഡരികും ജന്‍ക്ഷനുകളും കൈയ്യടക്കിയ താരാധനയുടെ ബാക്കിപത്രങ്ങള്‍ ഇപ്പോഴും അപകടകരമായി നോക്കുകുത്തിപോലെ നില്‍ക്കുകയാണ്.
Aster mims 04/11/2022

Cutout | ലോകകപ് ഫുട്ബോള്‍ മത്സരത്തിന്റെ ആവേശമെല്ലാം കെട്ടടങ്ങിയിട്ട് ആഴ്ച മൂന്ന് കഴിഞ്ഞെങ്കിലും കടൗട് ഇനിയും നീക്കിയില്ല, വഴിമുടക്കി താരാരാധന

കണ്ണൂര്‍, ഏച്ചൂര്‍, കൂടാളി കുടുക്കിമൊട്ട, കാഞ്ഞിരോട്, പൂവ്വത്തൂര്‍, ചാലക്കുന്ന് മുത്തപ്പന്‍ ക്ഷേത്ര പരിസരം, മമ്പറം, മയിലുള്ളി മെട്ട, മുഴപ്പിലങ്ങാട് യൂത്, ചാലാട്, അഴീക്കോട്, വളപട്ടണം, കക്കാട്, കണ്ണൂര്‍ സിറ്റി, മട്ടന്നൂര്‍, പേരാവൂര്‍, അഞ്ചരക്കണ്ടി, ചക്കരക്കല്ല്, ഇരിക്കൂര്‍ ഇരിട്ടി റൂട് തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകളും കടൗടുകളുമെല്ലാം ഇപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്.

Cutout | ലോകകപ് ഫുട്ബോള്‍ മത്സരത്തിന്റെ ആവേശമെല്ലാം കെട്ടടങ്ങിയിട്ട് ആഴ്ച മൂന്ന് കഴിഞ്ഞെങ്കിലും കടൗട് ഇനിയും നീക്കിയില്ല, വഴിമുടക്കി താരാരാധന

എന്നാല്‍ പയ്യന്നൂര്‍, തലശ്ശേരി, കണ്ണൂരിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയിട്ടുമുണ്ട്. പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് നടപടി എടുക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തില്‍ തീരുമാനിച്ചരുന്നു. സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യാത്ത ലോകകപ് മത്സര കടൗടുകളും ഫ്ളക്‌സ് ബോര്‍ഡുകളും ഉടന്‍ മാറ്റണമെന്നായിരുന്നു തീരുമാനം.

നീക്കം ചെയ്യാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപന സെക്രടറിമാരെയാണ് നിയോഗിച്ചിട്ടുള്ളത്. കാഴ്ച മറയ്ക്കുന്ന വിധത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്വമേധയാ നീക്കം ചെയ്തിട്ടില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത് ചിലവ് ഈടാക്കുമെന്നും നേരത്തെയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല. റോഡരികിലെ കടൗടുകള്‍ വാഹനയാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.

Keywords:  Three weeks after football game, cutout not removed, Kannur, News, Boarder, Players, Football, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia