Action | കമ്പിൽ സ്കൂളിലെ വിദ്യാർഥിയുടെ മരണം: 3 അധ്യാപകർക്ക് സസ്പെൻഷൻ 

 
Bhavath Manav, the student who died in Kannur.
Bhavath Manav, the student who died in Kannur.

Photo: Arranged

● അധ്യാപകരുടെ മാനസിക പീഡനമാണ് കാരണമെന്നായിരുന്നു പരാതി.
● കണ്ണൂർ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
● ഭവത് മാനവ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.

കണ്ണൂർ: (KVARTHA) വിവാദങ്ങൾക്കിടെ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഭവത് മാനവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഹയർ സെക്കൻഡറി വിഭാഗം ആർഡിയാണ് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് ഈ നടപടി. 

ഹയർ സെക്കൻഡറി വിഭാഗത്തിലെ ഫിസിക്സ് അധ്യാപകൻ ടി വി ഗിരീഷ്, ബോട്ടണി അധ്യാപകൻ എ.കെ. ആനന്ദ്, ഗണിതശാസ്ത്ര അധ്യാപകൻ ഇ.പി. അനീഷ് എന്നിവരെയാണ് 15 ദിവസത്തേക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 

കഴിഞ്ഞ ജനുവരി എട്ടിനാണ് ഭവത് മാനവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  സ്കൂൾ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. അധ്യാപകർ നിസ്സാര കാര്യങ്ങൾക്ക് പോലും മാനസികമായി പീഡിപ്പിച്ചിരുന്നതായി മറ്റു വിദ്യാർത്ഥികളും രക്ഷിതാക്കളും മൊഴി നൽകിയിരുന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകൾ ഉണ്ടെങ്കിൽ ദിശ ഹെല്പ് ഡെസ്കിൽ സഹായം തേടുക, നമ്പർ: 1056, അല്ലെങ്കിൽ iCALL- നമ്പർ: 9152987821. നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്.

#Kannur #SchoolStudentDeath #TeacherSuspension #Kerala #Education

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia