Clash | കല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ലെന്ന് പറഞ്ഞ് കൂട്ടത്തല്ല്; 3 പേര്‍ക്ക് പരിക്ക്, കേസെടുത്ത് പൊലീസ്

 


ഹരിപ്പാട്: (www.kvartha.com) കല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ലെന്ന് പറഞ്ഞ് കൂട്ടത്തല്ല്. സംഭവത്തില്‍ ഓഡിറ്റോറിയം ഉടമയുള്‍പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഹരിപ്പാടിന് അടുത്ത് മുട്ടത്താണ് വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചത്. സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് കൂട്ടത്തല്ല് നടന്നത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്പുന്നവര്‍ ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു.

ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയത്തിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍(65), ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Clash | കല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ലെന്ന് പറഞ്ഞ് കൂട്ടത്തല്ല്; 3 പേര്‍ക്ക് പരിക്ക്, കേസെടുത്ത് പൊലീസ്


Keywords: Three sustain injuries in clash over food served, Alappuzha, News, Marriage, Food, Clash, Injured, Police, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia