കക്കൂസ് മാലിന്യം സ്‌കൂള്‍ വളപ്പിലേക്ക്; മൂന്നാറിലെ മൂന്നു റിസോര്‍ട്ടുകള്‍ പൂട്ടി
Jun 14, 2016, 00:32 IST
ഇടുക്കി: (www.kvartha.com 13.06.2016) സ്‌കൂള്‍ വളപ്പിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ മൂന്നാറിലെ റിസോര്‍ട്ടുകള്‍ പൂട്ടാന്‍ ഉത്തരവായി. പഞ്ചായത്ത് -ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ കക്കൂസ് മാലിന്യങ്ങള്‍ നേരിട്ട് സ്‌കൂള്‍ വളപ്പിലേക്ക് ഒഴുക്കിയെന്നു കണ്ടെത്തിയ പഴയ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍ മൗണ്ട്, ഗ്രീന്‍ റിഡ്ജ്, ഹൈ റേഞ്ച് ഇന്‍ എന്നീ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി ഉത്തരവായി.
ഇവ കഴിഞ്ഞ കുറെ മാസങ്ങളായി പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. മാലിന്യ നിര്‍മാര്‍ജനം തൃപ്തികരമെല്ലന്ന് ബോധ്യമായ മറ്റ് രണ്ട് റിസോര്‍ട്ടുകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പഴയ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഗവ: എല്‍.പി സ്‌കൂളിന്റെ വളപ്പിലേക്ക് സ്വകാര്യ റിസോര്‍ട്ടുകളില്‍ നിന്ന് കക്കൂസ് മാലിന്യങ്ങള്‍ ഒഴുകിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസ് എടുത്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ദേവികുളം ആര്‍.ഡി.ഒ, തഹസിദാര്‍, ദേവികുളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് കമ്മിഷന്‍ നോട്ടീസും നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് -ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി പരിശോധനകള്‍ നടത്തിയത്.ഉദ്യോഗസ്ഥരെ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് റിസോര്‍ട്ടുകളില്‍ കണ്ടത്. യാതൊരു ശുചീകരണവും നടത്താതെ കക്കൂസ് മാലിന്യങ്ങള്‍ പ്രത്യേകം പൈപ്പുകള്‍ സ്ഥാപിച്ച് പൊതുവായ ഓടയിലൂടെ മുതിരപുഴ ആറ്റിലേക്ക് ഒഴുക്കുകയായിരുന്നു ഇവരുടെ രീതി.
ഇതില്‍ 32 റൂമുകള്‍ ഉള്ള ഒരു റിസോര്‍ട്ടിന് ഉള്ളതാകട്ടെ നാല് റൂമുകള്‍ക്ക് മാത്രമുള്ള സെപ്ടിക് ടാങ്ക്. ബാക്കിയുള്ള മാലിന്യങ്ങള്‍ നേരെ സ്‌കൂളിനു സമീപത്തെ ഓടയിലേക്കു ഒഴുക്കിയിരുന്നു. വരും ദിവസങ്ങളില്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: Idukki, Munnar, Kerala, Kerala News, Resorts, School, Toilet waste, Panchayat, Health Departments.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.