Accidental Death | മൈസൂറില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി ഉള്‍പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം; അപകടത്തിനിടയാക്കിയ കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ്
Apr 16, 2024, 13:00 IST
തൃശ്ശൂര്‍: (KVARTHA) മൈസൂറില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി ഉള്‍പെടെ ഇരുചക്രവാഹന യാത്രക്കാരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ബൈകില്‍ യാത്ര ചെയ്തിരുന്ന തൃശ്ശൂര്‍ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകള്‍ ശിവാനി (21), ബൈക് ഓടിച്ച മൈസൂറു കെആര്‍ പേട്ട് സ്വദേശി ഉല്ലാസ് (23), സ്‌കൂടറില്‍ യാത്ര ചെയ്തിരുന്ന ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഏജന്‍സി ജീവനക്കാരന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
മൈസൂറു ജയലക്ഷ്മിപുരം ജെ സി റോഡില്‍വെച്ച് ശനിയാഴ്ച രാത്രിയാണ് ബൈകിന് പിന്നില്‍ കാറിടിച്ച് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ നിയന്ത്രണം വിട്ടെത്തിയ കാര്‍, ഭക്ഷണവിതരണ ജീവനക്കാരന്‍ സഞ്ചരിച്ച സ്‌കൂടറില്‍ ഇടിച്ച ശേഷമാണ് ശിവാനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈകില്‍ ഇടിച്ചത്. അപകടസ്ഥലത്തുവെച്ച് തന്നെ ഉല്ലാസ് മരിച്ചു.
സാരമായി പരുക്കേറ്റ ശിവാനിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശിവാനിയുടെ മൃതദേഹം അപോളോ ആശുപത്രിയിലെ പോസ്റ്റുമോര്‍ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. സംസ്‌കാരം ചൊവ്വാഴ്ച (16.04.2024) കാഞ്ഞാണി ആനക്കാട് ശ്മശാനത്തില്‍ നടക്കും. മൈസൂറിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവര്‍ഷ ബി സി എ വിദ്യാര്‍ഥിനിയാണ് ശിവാനി. അമ്മ: സവിത. സഹോദരങ്ങള്‍: അശ്വതി, അര്‍ജുന്‍.
സംഭവത്തില്‍ അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി വി വി പുരം ട്രാഫിക് പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Accident-News, Three People, 21 Year Old, Malayali, Student, Died, Mysore, Car Accident, Accidental Death, Road, Bike, Liquor, Drunk, Three people including 21 year old Malayali student died in Mysore car accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.