Arrested | പോളി വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന കേസില്‍ ദേശീയപാത നിര്‍മാണ കരാര്‍ കംപനിയുടെ തൊഴിലാളികളായ മൂന്ന് പേര്‍ അറസ്റ്റില്‍
Oct 28, 2023, 23:35 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) പോളി ടെക്‌നിക് വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന സംഭവത്തില്‍ ദേശീയപാത നിര്‍മാണ കരാര്‍ കംപനിയുടെ തൊഴിലാളികളായ മൂന്ന് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫെബിന്‍, റോബിന്‍, പുത്തൂര്‍ കുന്നിലെ സഞ്ജയ് എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ദേശീയപാത നിര്‍മാണ പ്രവൃത്തി നടത്തുന്ന മേഘ കണ്‍സ്ട്രക്ഷന്‍ കംപനിയിലെ താല്‍കാലിക ഡ്രൈവര്‍മാരാണെന്ന് പൊലീസ് പറഞ്ഞു.
വിളയാങ്കോട് എംജിഎം പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. വെളളിയാഴ്ച വൈകുന്നേരം നാലരയോടെ ക്ലാസ് വിട്ട് വിദ്യാര്‍ഥികള്‍ ഹോസ്റ്റലിലേക്ക് പോകവെ നേരത്തെ ഉണ്ടായ കശപിശയുടെ പേരില്‍ ഇവര്‍ വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
അഭിനവ്(19), യദു(19), വിനായക്(19) എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. ഇവരെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പോളിടെക്‌നിക് കോളജിന് സമീപത്താണ് ദേശീയപാത നിര്‍മാണ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കംപനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

Keywords: Three people arrested for attacking Polytechnic Students, Kannur, News, Arrested, Attack, Injury, Hospitalized, Polytechnic Students, Complaint, Case, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.