രണ്ട് പെൺകുട്ടികളെ കൊല്ലപ്പെട്ട നിലയിലും മാതാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി

 


തിരുവനന്തപുരം: (www.kvartha.com 03.02.2022) രണ്ട് പെൺകുട്ടികളെ കൊല്ലപ്പെട്ട നിലയിലും മാതാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കുഴിത്തുറ കഴുവൻതിട്ട കോളനിയിലെ ജപഷൈന്‍റെ ഭാര്യ ജെ വിജി (27), രണ്ടും ആറും മാസം പ്രായമുള്ള പെൺകുട്ടികൾ എന്നിവരാണ് മരിച്ചത്.
                        
രണ്ട് പെൺകുട്ടികളെ കൊല്ലപ്പെട്ട നിലയിലും മാതാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി

ചൊവ്വാഴ്ച വൈകിട്ട് വീടിന് അടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ പോയി മടങ്ങിയെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ പിൻഭാഗത്ത് ബകറ്റിലെ വെള്ളത്തിൽ മരിച്ച നിലയിലും കണ്ടെത്തിയതെന്ന് ജപഷൈന്‍റെ അമ്മ രാജമ്മാൾ പറഞ്ഞു.

ജപഷൈൻ വർകലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് മാർത്താണ്ഡം പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർടെത്തിനായി സർകാർ മെഡികൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. ജപഷൈൻ, രാജമ്മാൾ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. വിജിക്ക് അമ്മായിയമ്മയുമായി അഭിപ്രായവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിനായി ജപഷൈനിന്റെയും വിജിയുടെയും മൊബൈൽ ഫോണുകൾ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് പറഞ്ഞു.


Keywords:  News, Kerala, Thiruvananthapuram, Dead, Top-Headlines, Trending, Family, Dead Body, Child, Killed, Mother, Police, Investigates, Three of family found dead.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia