SWISS-TOWER 24/07/2023

Electrocuted | വിവാഹ പന്തല്‍ പൊളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 3 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് ഗുരുതര പരുക്ക്; അപകടം തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ കല്യാണ ചടങ്ങിനിട്ട പന്തല്‍ മാറ്റുന്നതിനിടെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com) വിവാഹ പന്തല്‍ പൊളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ ദാരുണമായി മരിച്ചു. രണ്ടുപേര്‍ക്ക് ?ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബീഹാര്‍ സ്വദേശികളായ ആദിത്യ കുമാര്‍ (20), കാശിറാം (48), പശ്ചിമ ബംഗാള്‍ സ്വദേശി ധനഞ്ജയ് സുബ (42) എന്നിവരാണ് മരിച്ചത്. ബീഹാര്‍ സ്വദേശികളായ ജാദുലാല്‍, അനൂപ്, അജയന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
      
Electrocuted | വിവാഹ പന്തല്‍ പൊളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 3 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് ഗുരുതര പരുക്ക്; അപകടം തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ കല്യാണ ചടങ്ങിനിട്ട പന്തല്‍ മാറ്റുന്നതിനിടെ

ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തല്‍ പൊളിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് വൈദ്യുതാഘാതമേറ്റേതെന്നാണ് വിവരം.

പരുക്കേറ്റവരെ ഉടന്‍ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേര്‍ മരണപ്പെടുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇവിടെ വിവാഹം നടന്നത്. ചടങ്ങുകള്‍ക്ക് ശേഷം വെള്ളിയാഴ്ച പന്തല്‍ പൊളിച്ചുമാറ്റുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Keywords: Electrocuted, Alappuzha, Cherthala, Thushar Vellappally, Kerala News, Three labourers electrocuted in tent accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia