ക്രിസ്മസ് ആഘോഷത്തിനിടെ വിദേശി ഉള്‍പ്പെടെ മൂന്നുപേര്‍ കടലില്‍ മുങ്ങിമരിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.12.2015) ക്രിസ്മസ് ആഘോഷത്തിനിടെ സംസ്ഥാനത്ത് വിദേശി ഉള്‍പ്പെടെ മൂന്നുപേര്‍ കടലില്‍ മുങ്ങിമരിച്ചു. അഞ്ചുതെങ്ങ് കോട്ടയ്ക്കു സമീപം പൂത്തുറ വേലിമുക്ക് തൈവിളാകം വീട്ടില്‍ ആന്റണി പീറ്റര്‍(43), അഞ്ചുതെങ്ങ് മാമ്പള്ളി നിമിഷ എഎസ് കോട്ടേജില്‍ അസ്‌കര്‍(42) എന്നിവര്‍ കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ടാണ് മുങ്ങിമരിച്ചത്.

കാവളം ഹവ്വാ ബീച്ചില്‍ കടലില്‍ കുളിക്കുന്നതിനിടെയാണ്  ഇറ്റലിയില്‍നിന്നെത്തിയ സഞ്ചാരി ലൂസിയാനോ (81) മരിച്ചത്. ആന്റണിയും അസ്‌കറും മത്സ്യ തൊഴിലാളികളാണ്. ഗള്‍ഫില്‍ മത്സ്യത്തൊഴിലാളിയായ അസ്‌കര്‍ അവധിക്കു നാട്ടിലെത്തിയതാണ്. ഹൃദ്രോഗബാധയുണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ ലൂസിയാനോയെ ലൈഫ്ഗാര്‍ഡും പൊലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ബോവോക്കൊപ്പം ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണു ലൂസിയാനോ കോവളത്തെത്തിയത്.

ക്രിസ്മസ് ആഘോഷത്തിനിടെ വിദേശി ഉള്‍പ്പെടെ മൂന്നുപേര്‍ കടലില്‍ മുങ്ങിമരിച്ചു


Keywords: Thiruvananthapuram, Kerala, Foreign, Drowned, Sea.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia