ക്രിസ്മസ് ആഘോഷത്തിനിടെ വിദേശി ഉള്‍പ്പെടെ മൂന്നുപേര്‍ കടലില്‍ മുങ്ങിമരിച്ചു
Dec 27, 2015, 09:33 IST
തിരുവനന്തപുരം: (www.kvartha.com 27.12.2015) ക്രിസ്മസ് ആഘോഷത്തിനിടെ സംസ്ഥാനത്ത് വിദേശി ഉള്‍പ്പെടെ മൂന്നുപേര്‍ കടലില്‍ മുങ്ങിമരിച്ചു. അഞ്ചുതെങ്ങ് കോട്ടയ്ക്കു സമീപം പൂത്തുറ വേലിമുക്ക് തൈവിളാകം വീട്ടില്‍ ആന്റണി പീറ്റര്‍(43), അഞ്ചുതെങ്ങ് മാമ്പള്ളി നിമിഷ എഎസ് കോട്ടേജില്‍ അസ്‌കര്‍(42) എന്നിവര്‍ കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ടാണ് മുങ്ങിമരിച്ചത്.
കാവളം ഹവ്വാ ബീച്ചില്‍ കടലില്‍ കുളിക്കുന്നതിനിടെയാണ് ഇറ്റലിയില്‍നിന്നെത്തിയ സഞ്ചാരി ലൂസിയാനോ (81) മരിച്ചത്. ആന്റണിയും അസ്‌കറും മത്സ്യ തൊഴിലാളികളാണ്. ഗള്‍ഫില്‍ മത്സ്യത്തൊഴിലാളിയായ അസ്‌കര്‍ അവധിക്കു നാട്ടിലെത്തിയതാണ്. ഹൃദ്രോഗബാധയുണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ ലൂസിയാനോയെ ലൈഫ്ഗാര്‍ഡും പൊലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ബോവോക്കൊപ്പം ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണു ലൂസിയാനോ കോവളത്തെത്തിയത്.
Keywords: Thiruvananthapuram, Kerala, Foreign, Drowned, Sea.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.