സി.പി.എം സംസ്ഥാന പ്ലീനത്തിന് പാലക്കാട്ട് പതാക ഉയര്‍ന്നു; പാര്‍ട്ടിയില്‍ പുതിയ നിയമം

 


പാലക്കാട്: സി.പി.എമ്മില്‍ അടുത്ത കാലത്തുണ്ടായിട്ടുള്ള ചേരിതിരിവുകള്‍ക്കെതിരെ പുതിയ നിയമം വരുന്നു. പാര്‍ട്ടി നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും കര്‍ശനമായിട്ടുള്ള പെരുമാറ്റ ചട്ടത്തിന് അംഗീകാരം നല്‍കാനാണ് പ്ലീനം നടക്കുന്നത്.

ഇപ്പോള്‍ സംഘടിപ്പിക്കുന്ന പ്ലീനത്തിലൂടെ സംഘടനാ രംഗത്ത് ശുദ്ധികലശം നടത്താനാണ് സി.പി.എം ലക്ഷ്യമിടുന്നത്. പൊതുസമ്മേളനവേദിയായ പാലക്കാട് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ സംസ്ഥാന കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ടി. ശിവദാസമേനോന്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്നു ദിവസം നീളുന്ന പത്യേക സമ്മേളനത്തിന് തുടക്കം കുറിച്ചത്.

മണ്‍മറഞ്ഞ നേതാക്കളുടെ  രക്തസാക്ഷികുടീരങ്ങളില്‍നിന്ന് പ്രയാണം ആരംഭിച്ച കൊടിമരം, പതാക, ദീപശിഖാജാഥകള്‍ വഴിനീളെ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് പൊതുസമ്മേളനവേദിയായ എ.കെ.ജി നഗറിലെത്തിയത്. മാങ്കുറുശിയിലെ ജയകൃഷ്ണന്‍, ചന്ദ്രന്‍ എന്നിവരുടെ ഓര്‍മ്മ ജ്വലിക്കുന്ന മണ്ണില്‍നിന്ന് ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍. ചിന്നക്കുട്ടന്റെ നേൃത്വത്തില്‍ കൊണ്ടുവന്ന കൊടിമരം സംസ്ഥാന കമ്മിറ്റി അംഗം സി.ടി. കൃഷ്ണന്‍ ഏറ്റുവാങ്ങി.

വിളയൂരിലെ സെയ്താലിയുടെ രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന പതാക എം.ചന്ദ്രന്‍ എം.എല്‍.എ ഏറ്റുവാങ്ങി.

 അട്ടപ്പള്ളത്ത് ചന്ദ്രന്‍, നാരായണന്‍ എന്നിവരുടെ രക്തസാക്ഷി കുടീരത്തില്‍നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ. ബാലന്‍ എം.എല്‍.എ കൊളുത്തിയ ദീപശിഖ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പ്രഭാകരനില്‍നിന്ന് സംസ്ഥാനകമ്മിറ്റി അംഗം പി. ഉണ്ണി ഏറ്റുവാങ്ങി. മൂന്നു ജാഥകളും സംഗമിച്ചതോടെയാണ് എ.കെ ജി നഗറില്‍ പതാക ഉയര്‍ത്തിയത്.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കരുണാകരന്‍ എം.പി, പി.കെ ഗുരുദാസന്‍, വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എ.കെ ബാലന്‍, ബേബി ജോണ്‍, എളമരം കരീം, എം.വി ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

പ്ലീനത്തിന്റെ ഭാഗമായി നടത്തുന്ന  പ്രതിനിധിസമ്മേളനം ബുധനാഴ്ച ആരംഭിച്ചു. പ്രതിനിധി സമ്മേളന നഗരിക്ക് പുറത്തെ സ്മൃതി മണ്ഡപത്തിനരികില്‍ കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ്  മൂന്നു ദിവസത്തെ പ്ലീനത്തിന് തുടക്കമായത്.

 തുടര്‍ന്ന് രാവിലെ 10 മണിക്ക്  ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിളള, സീതാറാം യെച്ചൂരി എന്നിവരും മൂന്നു ദിവസത്തെ പ്ലീനത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം പിണറായി വിജയന്‍ സംഘടന റിപോര്‍ട്ട് അവതരിപ്പിക്കും.

 ബ്രാഞ്ച് തലം മുതലുളള പാര്‍ട്ടി ഘടകങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി കൊണ്ടുളള റിപോര്‍ട്ടാണ് പിണറായി വിജയന്‍ അവതരിപ്പിക്കുക. തുടര്‍ന്നുള്ള രണ്ടു നാള്‍ ഈ റിപോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയും തിരുത്തല്‍ നടപടികളുമായിരിക്കും നടക്കുക.

ആറ് പി.ബി. അംഗങ്ങള്‍, 87 സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ 202 ഏരിയ സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 408 പ്രതിനിധികളാണ് പ്ലീനത്തില്‍ പങ്കെടുക്കുന്നത്. 29ന് വൈകിട്ട് സമാപന സമ്മേളനത്തോടനുബന്ധിച്ച് സ്‌റ്റേഡിയം ഗ്രൗണ്ടില്‍ രണ്ടുലക്ഷംപേരുടെ റാലിയും നടക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് നിരക്കാത്ത ബന്ധങ്ങള്‍, കച്ചവടങ്ങള്‍, സ്വഭാവ ദൂഷ്യങ്ങള്‍ എന്നിവ പാര്‍ട്ടിക്കുള്ളില്‍ കടന്നു കൂടിയിട്ടുണ്ടെന്ന് പ്ലീനത്തില്‍  വിമര്‍ശിക്കുന്നുണ്ട്.

 ഇത്തരക്കാര്‍ അത് തിരുത്താന്‍ തയാറായില്ലെങ്കില്‍ അവരെ പുറത്താക്കണമെന്നതടക്കമുള്ള നിരവധി തിരുത്തല്‍ നിര്‍ദേശങ്ങള്‍ പ്ലീനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. സംഘടനാ രംഗത്ത് പ്രതിസന്ധിയുണ്ടാക്കിയ ലാവ്‌ലിന്‍ കേസ്, ടി പി വധം തുടങ്ങിയവയെപ്പറ്റി പ്ലീനത്തില്‍  പരാമര്‍ശം നടത്തിയിട്ടില്ല. രേഖയിന്മേലുളള ചര്‍ച്ചയ്ക്ക് ശേഷം ഇനി നടപ്പാക്കേണ്ട പരിഷ്‌ക്കാരങ്ങളെ കുറിച്ച് തീരുമാനിക്കും.

സി.പി.എം സംസ്ഥാന പ്ലീനത്തിന് പാലക്കാട്ട് പതാക ഉയര്‍ന്നു; പാര്‍ട്ടിയില്‍  പുതിയ നിയമം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
പാമ്പു കടിയേറ്റ യുവാവ് മരിച്ചു

Keywords:  CPM, Palakkad, Leaders, Pinarayi vijayan, V.S Achuthanandan, Politics, Conference, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia