മാരകമയക്കുമരുന്നുമായി കാസർകോട് സ്വദേശിയടക്കം മൂന്ന് യുവാക്കൾ ആലപ്പുഴയിൽ അറസ്റ്റിൽ

 


ആലപ്പുഴ: (www.kvartha.com 02.02.2022) മാരകമയക്കുമരുന്നായ എംഡിഎംഎയുമായി കാസർകോട് സ്വദേശിയടക്കം മൂന്ന് പേർ ആലപ്പുഴയിൽ അറസ്റ്റിൽ. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിറാജുദ്ദീൻ (25), കൊല്ലം ജില്ലയിലെ ശഫീഖ് (21), ആലപ്പുഴ ജില്ലയിലെ ദേവിഷ്‌ (24) എന്നിവരെയാണ് പൂച്ചാക്കല്‍ എസ്‌ ഐ കെജെ ജേക്കബിന്റെ നേതൃത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്‌.
                
മാരകമയക്കുമരുന്നുമായി കാസർകോട് സ്വദേശിയടക്കം മൂന്ന് യുവാക്കൾ ആലപ്പുഴയിൽ അറസ്റ്റിൽ
                 
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ പാണാവള്ളി ഓടംമ്പള്ളി വളവില്‍വെച്ചാണ്‌ ഇവർ പിടിയിലായത്. നാല്‌ ഗ്രാം എംഡിഎംഎയാണ് യുവാക്കളിൽ നിന്ന് പിടിച്ചെടുത്തത്‌. ഇതിന്‌ 30000 രൂപയോളം വിലവരുമെന്ന് പൊലീസ്‌ പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈകും കസ്‌റ്റഡിയിലെടുത്തു. പിടിയിലായവരിൽ ഒരാൾ വിദ്യാർഥിയും മറ്റുരണ്ടുപേർ ജോലി ചെയ്യുന്നവരുമാണ്.

എറണാകുളം കേന്ദ്രമായാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ആവശ്യക്കാർക്ക് വാഹനത്തിൽ എത്തിച്ച് കൊടുക്കുകയാണ് ഇവരുടെ രീതിയെന്നും പൊലീസ് പറഞ്ഞു. വിശദമായി ചോദ്യം ചെയ്‌തു ഉറവിടം കണ്ടെത്തുമെന്ന് പൂച്ചാക്കല്‍ സി ഐ അജയ്‌ മോഹന്‍ പറഞ്ഞു.


Keywords:  News, Kerala, Ambalapuzha, Top-Headlines, Drugs, Case, Police, Arrested, Kasaragod, Natives, Ernakulam, Cash, Investigates, MDMA, Three arrested with MDMA.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia