ഭാഗ്യക്കുറി ടിക്കറ്റിന്റെ നമ്പരില്‍ കൃത്രിമം നടത്തി പണം തട്ടിയ 3 പേര്‍ അറസ്റ്റില്‍
Dec 13, 2012, 09:54 IST
കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിന്റെ നമ്പറില്‍ കൃത്രിമം നടത്തി സമ്മാനത്തുക തട്ടിയെടുക്കുന്ന മൂന്ന് പേര്‍ അറസ്റ്റില്‍. മുഖത്തല വെറ്റിലത്താഴം വിളിപ്പുറത്ത് കിഴക്കതില്‍ അജിത് (23), പുന്തലത്താഴം പല്ലവി നഗര്‍ 32 നമ്പിലില്‍ ചേരിയില്‍ തെക്കേതില്‍ സാബു (30), വടക്കേവിള മുള്ളുവിള എസ് എന്‍ ജി 63ല്‍ തോപ്പില്‍ പുത്തന്‍ വീട്ടില്‍ ഹരികുമാര്‍ (31) എന്നിവരെയാണ് ഭാഗ്യക്കുറി തട്ടിപ്പിന്റെ പേരില്‍ നിഴല്‍ പോലീസിന്റെ സഹായത്തോടെ കിളിമാനൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
ഭാഗ്യക്കുറി ടിക്കറ്റിന്റെ അവസാനത്തെ മൂന്ന് അക്കങ്ങള്‍ ചുരണ്ടി മാറ്റിയശേഷം കറുത്ത മഷി ഉപയോഗിച്ച് സമ്മാനാര്‍ഹമായ നമ്പര്‍ പതിച്ചാണ് ഇവര്‍ പണം തട്ടിയിരുന്നത്. അക്കങ്ങള്‍ ചുരണ്ടി മാറ്റി സമ്മാനാര്‍ഹമായ നമ്പര്‍ പതിക്കുന്ന ടിക്കറ്റുകള്‍ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല. പൂജ്യം, ആറ്, എട്ട്, ഒന്‍പത് എന്നീ അക്കങ്ങളാണ് വിദഗ്ധമായി ചുരണ്ടി മാറ്റിയിരുന്നത്. കൃത്രിമം നടത്തിയ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വില്‍പനയ്‌ക്കൊ ചെറുകിട ഏജന്‍സികളിലോ നല്‍കി പണം വാങ്ങി സ്ഥലം വിടുകയായിരുന്നു ഇവരുടെ രീതി. ഇങ്ങനെ 100 മുതല്‍ 5,000 രൂപ വരെയുള്ള സമ്മാനത്തുകകളാണ് ഇവര്‍ തട്ടിയെടുത്തത്.
Keywords: Lottery, State, Number, Ticket, Arrest, Mukhathala, Black, Kvartha, Malayalam News, Kerala News, Arrest.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.