Arrested | 'മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡികല്‍ സ്റ്റോറിലെത്തി ജീവനക്കാരിയുടെ 3.5 പവന്‍ മാല പൊട്ടിച്ചെടുത്തുകടന്നുകളഞ്ഞു'; 3പേര്‍ അറസ്റ്റില്‍
Nov 5, 2022, 10:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാലരാമപുരം: (www.kvartha.com) അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബൈകുമായി മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡികല്‍ സ്റ്റോറിലെത്തി ജീവനക്കാരിയുടെ 3.5 പവന്‍ മാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞെന്ന കേസില്‍ മൂന്നുപേരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് സ്വദേശി ശ്രീക്കുട്ടന്‍ എന്നുവിളിക്കുന്ന അരുണ്‍(24), അന്തിയൂര്‍ക്കോണം സ്വദേശി നന്ദു എന്നുവിളിക്കുന്ന രതീഷ്(24), പെരുകുളം സ്വദേശി മനോജ്(22) എന്നിവരാണ് അറസ്റ്റിലായത്.

ഇയാള്‍ അല്‍പം അകലെ നിര്‍ത്തിയിരുന്ന രതീഷിന്റെ ബൈകില്‍ കയറി രക്ഷപ്പെട്ടു. ഈ മാല വില്‍പന നടത്താന്‍ സഹായിച്ചതിനാണ് മനോജിനെ അറസ്റ്റ് ചെയ്തത്. മാല പൊട്ടിച്ചെടുക്കുന്നതിന്റെ സിസിടിവി ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മാല വിറ്റുകിട്ടിയ പണം മൂവരും ചേര്‍ന്ന് വീതിച്ചെടുക്കുകയായിരുന്നു.
രതീഷ് ബൈക് റിപയറിങ് ഷോപ് നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബൈകാണ് മോഷണത്തിന് ഉപയോഗിച്ചത്. ബാലരാമപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഡി ബിജുകുമാര്‍, എസ്‌ഐ അജിത് കുമാര്‍, എഎസ്‌ഐ അനികുമാര്‍, സുധീഷ്, ശ്രീകാന്ത്, ഗിരികൃഷ്ണന്‍, പത്മകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Keywords: Three arrested in robbery case, Thiruvananthapuram, News, Local News, Police, Arrested, Robbery, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.