Arrested | 'കുഴഞ്ഞുവീഴുന്നതായി അഭിനയിക്കും, ആളുകള്‍ കൂട്ടം കൂടിയെത്തുന്നതോടെ മാലപൊട്ടിച്ച് കടന്നു കളയും; മോഷണം പതിവാക്കിയ മൂന്നംഗസംഘം അറസ്റ്റില്‍'
Dec 24, 2022, 09:39 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) തിക്കും തിരക്കുമുണ്ടാക്കി മാല പൊട്ടിച്ചു കടന്നുകളഞ്ഞിരുന്ന മൂന്നംഗ സംഘം പൊലീസ് പിടിയില്‍. ട്രിചി സമയല്‍പുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂരിലെ ആശുപത്രിയില്‍നിന്നു വയോധികയുടെ രണ്ടു പവന്റെ മാലയും ബസ് യാത്രികയായ മധ്യവയസ്‌കയുടെ 4.5 പവന്‍ മാലയും ഇവര്‍ മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തി.
അടുത്ത മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് മൂവര്‍ സംഘം പിടിയിലാകുന്നതെന്നും വളരെ തന്ത്രപരമായാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തിരുന്നതെന്നും പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിയ മോഷണ സംഘത്തിലൊരാള്‍ കുഴഞ്ഞുവീഴുന്നതായി അഭിനയിച്ചു. ഇതു കണ്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ സംഘത്തിലെ മറ്റൊരു സ്ത്രീ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
ബസിലും തിരക്കു കൂട്ടിയാണ് ഇവര്‍ മാല കവര്‍ന്നത്.കഴിഞ്ഞ മാസമാണ് ശാന്തി ജയിലില്‍ നിന്നിറങ്ങിയതെന്നു പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Keywords: Three arrested in robbery case, Kochi, News, Police, Robbery, Women, Arrested, Kerala, Local News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

