Arrested | 'കുഴഞ്ഞുവീഴുന്നതായി അഭിനയിക്കും, ആളുകള്‍ കൂട്ടം കൂടിയെത്തുന്നതോടെ മാലപൊട്ടിച്ച് കടന്നു കളയും; മോഷണം പതിവാക്കിയ മൂന്നംഗസംഘം അറസ്റ്റില്‍'

 


കൊച്ചി: (www.kvartha.com) തിക്കും തിരക്കുമുണ്ടാക്കി മാല പൊട്ടിച്ചു കടന്നുകളഞ്ഞിരുന്ന മൂന്നംഗ സംഘം പൊലീസ് പിടിയില്‍. ട്രിചി സമയല്‍പുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂരിലെ ആശുപത്രിയില്‍നിന്നു വയോധികയുടെ രണ്ടു പവന്റെ മാലയും ബസ് യാത്രികയായ മധ്യവയസ്‌കയുടെ 4.5 പവന്‍ മാലയും ഇവര്‍ മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തി.

Arrested | 'കുഴഞ്ഞുവീഴുന്നതായി അഭിനയിക്കും, ആളുകള്‍ കൂട്ടം കൂടിയെത്തുന്നതോടെ മാലപൊട്ടിച്ച് കടന്നു കളയും; മോഷണം പതിവാക്കിയ മൂന്നംഗസംഘം അറസ്റ്റില്‍'

അടുത്ത മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് മൂവര്‍ സംഘം പിടിയിലാകുന്നതെന്നും വളരെ തന്ത്രപരമായാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തിരുന്നതെന്നും പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിയ മോഷണ സംഘത്തിലൊരാള്‍ കുഴഞ്ഞുവീഴുന്നതായി അഭിനയിച്ചു. ഇതു കണ്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ സംഘത്തിലെ മറ്റൊരു സ്ത്രീ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

ബസിലും തിരക്കു കൂട്ടിയാണ് ഇവര്‍ മാല കവര്‍ന്നത്.കഴിഞ്ഞ മാസമാണ് ശാന്തി ജയിലില്‍ നിന്നിറങ്ങിയതെന്നു പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords: Three arrested in robbery case, Kochi, News, Police, Robbery, Women, Arrested, Kerala, Local News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia