Remanded | 4 കോടിയുടെ കസ്തൂരി ഗ്രന്ധി കടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പിടിയിലായ മൂന്നുപേരെ റിമാന്‍ഡ് ചെയ്തു
Apr 14, 2023, 19:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) നാലു കോടി വിലയുള്ള 375 ഗ്രാം കസ്തൂരി ഗ്രന്ഥിയുമായി രണ്ട് സ്ഥലങ്ങളില്‍ നിന്നായി പിടിയിലായ മൂന്ന് പേരെ റെയ്ന്‍ജ് ഫോറസ്റ്റ് ഓഫീസര്‍ പി രതീശന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കോഴിക്കോട് ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഇവാലുവേഷന്‍ കണ്‍സര്‍വേറ്റര്‍ നരേന്ദ്രബാബു ഐ എഫ് എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍, തളിപ്പറമ്പ് എന്നീ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കസ്തൂരി ഗ്രന്ഥി സഹിതം മൂന്ന് പേര്‍ അറസ്റ്റിലായത്.
എറണാകുളം സ്വദേശികളായ രണ്ടുപേര്‍ കസ്തൂരി വില്‍പ്പനക്കായി കണ്ണൂര്‍ നഗരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ രാമന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍, കാസര്‍കോട് ഫ്‌ളയിംഗ് സ്‌ക്വാഡ് റെയ്ന്‍ജ് ഫോറസ്റ്റ് ഓഫിസര്‍മാരും സംഘവും കണ്ണൂരിലെ മുഴുവന്‍ ലോഡ്ജുകളിലും രാത്രി മുതല്‍ വിശദമായ പരിശോധന നടത്തി വരികയായിരുന്നു.
സംഭവത്തെ കുറിച്ച് റെയ്ന്‍ജ് ഫോറസ്റ്റ് ഓഫീസര്‍ പി രതീശന്‍ പറയുന്നത്:
വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിയോടെ കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപത്തുള്ള സ്വീറ്റി ലോഡ്ജിന്റെ പാര്‍കിംഗ് ഏരിയയില്‍ വെച്ചാണ് എറണാകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടിഎ ഹഫ്‌സല്‍ (42), തൃശ്ശൂര്‍ സ്വദേശി ശാനവാസ്(39) എന്നിവര്‍ 80 ഗ്രാം കസ്തൂരി ഗ്രന്ഥിയുമായി പിടിയിലായത്.
സ്വര്‍ണപ്പണിക്കാരനായ ശാനവാസിന്റെ സുഹൃത്ത് കോയമ്പത്തൂരിലെ ശ്രീറാം എന്നയാളാണ് വില്‍പ്പനക്കായി കസ്തൂരി ഗ്രന്ഥി ഏല്‍പ്പിക്കുന്നത്. വിറ്റുകിട്ടുന്ന തുകയില്‍ 10 ലക്ഷം രൂപ ശ്രീരാമിന് നല്‍കാനും ബാക്കി തുക ശാനവാസിന് നല്‍കാമെന്ന കരാറിലാണ് കസ്തൂരി ഗ്രന്ഥി വാങ്ങിയതെന്നാണ് ശാനവാസ് പറഞ്ഞത്.
ഇതേ രീതിയില്‍ ആലക്കോട് സ്വദേശിയായ ഒരാള്‍ തളിപ്പറമ്പ് എഴാം മൈലിന് സമീപത്ത് വച്ച് കസ്തൂരി വില്‍ക്കാന്‍ എറണാകുളം സ്വദേശികളെ കാത്തിരിക്കുന്നുണ്ടെന്നും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 295 ഗ്രാം തൂക്കം വരുന്ന അഞ്ച് കസ്തൂരി ഗ്രന്ഥിയുമായി തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി തോമസി(45)നെയും പിടികൂടി.
നിര്‍മാണ തൊഴിലാളിയായ തോമസിന്റെ കൂടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ വില്‍പ്പനക്കായി ഏല്‍പ്പിച്ചതാണ് കസ്തൂരി ഗ്രന്ഥികള്‍ എന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. വ്യാഴാഴ്ച പിടിയിലായ രണ്ടു കേസുകള്‍ ഉള്‍പെടെ ഇതുവരെ തളിപ്പറമ്പ് റെയ്ന്‍ജ് ഫോറസ്റ്റ് ഓഫിസിന് കീഴില്‍ മൂന്ന് കേസുകളാണ് കസ്തൂരി ഗ്രന്ഥിയുമായി ബന്ധപ്പെട്ട് രെജിസ്റ്റര്‍ ചെയ്തത്.
നാലു കോടിയിലേറെ മോഹവിലയുള്ളതാണ് പിടികൂടിയ 295 ഗ്രാം കസ്തൂരി ഗ്രന്ഥി. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പെടുത്തി സംരക്ഷിച്ചു വരുന്ന കസ്തൂരി മാനിനെ കൊല്ലുന്നത് മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്.
പരിശോധനയില്‍ റെയ്ന്‍ജ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെവി ജയപ്രകാശ്, വി രതീശന്‍, പി രതീശന്‍, ഡെപ്യൂടി റെയ്ന്‍ജ് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) കെ ചന്ദ്രന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മരായ സുനില്‍ കുമാര്‍ ചെന്നപ്പൊയില്‍, ടി പ്രമോദ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഹരിദാസ് ഡി ലിയാന്‍ഡര്‍ എഡ്വേര്‍ഡ്, കെവി ശിവശങ്കര്‍, കെപി സൗമ്യ, പി ശ്രീധരന്‍, എം ഹരി, ഫോറസ്റ്റ് ഡ്രൈവര്‍മാരായ വല്‍സരാജന്‍, പ്രദീപ് കുമാര്‍ എന്നിവരും പങ്കെടുത്തു.
Keywords: Three arrested in case of trying to smuggle 4 crores worth of musk, remanded, Kannur, News, Forest, Court, Remanded, Ernakulam, Police Station, Jailed, Kerala.
കോഴിക്കോട് ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഇവാലുവേഷന്‍ കണ്‍സര്‍വേറ്റര്‍ നരേന്ദ്രബാബു ഐ എഫ് എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍, തളിപ്പറമ്പ് എന്നീ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കസ്തൂരി ഗ്രന്ഥി സഹിതം മൂന്ന് പേര്‍ അറസ്റ്റിലായത്.
എറണാകുളം സ്വദേശികളായ രണ്ടുപേര്‍ കസ്തൂരി വില്‍പ്പനക്കായി കണ്ണൂര്‍ നഗരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ രാമന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍, കാസര്‍കോട് ഫ്‌ളയിംഗ് സ്‌ക്വാഡ് റെയ്ന്‍ജ് ഫോറസ്റ്റ് ഓഫിസര്‍മാരും സംഘവും കണ്ണൂരിലെ മുഴുവന്‍ ലോഡ്ജുകളിലും രാത്രി മുതല്‍ വിശദമായ പരിശോധന നടത്തി വരികയായിരുന്നു.
സംഭവത്തെ കുറിച്ച് റെയ്ന്‍ജ് ഫോറസ്റ്റ് ഓഫീസര്‍ പി രതീശന്‍ പറയുന്നത്:
വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിയോടെ കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപത്തുള്ള സ്വീറ്റി ലോഡ്ജിന്റെ പാര്‍കിംഗ് ഏരിയയില്‍ വെച്ചാണ് എറണാകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടിഎ ഹഫ്‌സല്‍ (42), തൃശ്ശൂര്‍ സ്വദേശി ശാനവാസ്(39) എന്നിവര്‍ 80 ഗ്രാം കസ്തൂരി ഗ്രന്ഥിയുമായി പിടിയിലായത്.
സ്വര്‍ണപ്പണിക്കാരനായ ശാനവാസിന്റെ സുഹൃത്ത് കോയമ്പത്തൂരിലെ ശ്രീറാം എന്നയാളാണ് വില്‍പ്പനക്കായി കസ്തൂരി ഗ്രന്ഥി ഏല്‍പ്പിക്കുന്നത്. വിറ്റുകിട്ടുന്ന തുകയില്‍ 10 ലക്ഷം രൂപ ശ്രീരാമിന് നല്‍കാനും ബാക്കി തുക ശാനവാസിന് നല്‍കാമെന്ന കരാറിലാണ് കസ്തൂരി ഗ്രന്ഥി വാങ്ങിയതെന്നാണ് ശാനവാസ് പറഞ്ഞത്.
ഇതേ രീതിയില്‍ ആലക്കോട് സ്വദേശിയായ ഒരാള്‍ തളിപ്പറമ്പ് എഴാം മൈലിന് സമീപത്ത് വച്ച് കസ്തൂരി വില്‍ക്കാന്‍ എറണാകുളം സ്വദേശികളെ കാത്തിരിക്കുന്നുണ്ടെന്നും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 295 ഗ്രാം തൂക്കം വരുന്ന അഞ്ച് കസ്തൂരി ഗ്രന്ഥിയുമായി തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി തോമസി(45)നെയും പിടികൂടി.
നിര്‍മാണ തൊഴിലാളിയായ തോമസിന്റെ കൂടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ വില്‍പ്പനക്കായി ഏല്‍പ്പിച്ചതാണ് കസ്തൂരി ഗ്രന്ഥികള്‍ എന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. വ്യാഴാഴ്ച പിടിയിലായ രണ്ടു കേസുകള്‍ ഉള്‍പെടെ ഇതുവരെ തളിപ്പറമ്പ് റെയ്ന്‍ജ് ഫോറസ്റ്റ് ഓഫിസിന് കീഴില്‍ മൂന്ന് കേസുകളാണ് കസ്തൂരി ഗ്രന്ഥിയുമായി ബന്ധപ്പെട്ട് രെജിസ്റ്റര്‍ ചെയ്തത്.
Keywords: Three arrested in case of trying to smuggle 4 crores worth of musk, remanded, Kannur, News, Forest, Court, Remanded, Ernakulam, Police Station, Jailed, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.