ഫേസ് ബുക്കില്‍ മോഡിക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ യുവതിക്ക് വധഭീഷണി
Oct 5, 2013, 11:44 IST
നെയ്യാറ്റിന്‍കര: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡിക്കെതിരെ ഫേസ് ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തിയ യുവതിക്ക് വധഭീഷണി.
മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനെതിരെയാണ് യുവതി ഫേസ് ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഇതിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയായ ശ്രീജ നെയ്യാറ്റിന്കരയ്ക്കാണ് ഫേസ് ബുക്കിലൂടെ നിരവധിപേര്‍ വധഭീഷണി മുഴക്കിക്കൊണ്ട് സന്ദേശം അയച്ചത്.
മോഡിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ സ്വന്തം ഫേസ് ബുക്കില്‍ ശ്രീജ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതരായവരാണ് മറുകുറിപ്പുകളിലൂടെ ഭീഷണി ഉയര്‍ത്തിയതെന്നാണ് പരാതി. അശ്ലീല ഭാഷയിലാണ് കൂടുതല്‍ ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. ഫേസ് ബുക്കില്‍ ഉണ്ടാക്കിയ വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് ഭീഷണികള്‍ ഉണ്ടായതെന്ന് വ്യക്തമായിട്ടുണ്ട്.
ഒരാഴ്ചയായി തുടരുന്ന ഭീഷണിയുടെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പോലീസില്‍ ശ്രീജ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
Keywords: Facebook, Woman, BJP, Narendra Modi, Comments, Message, Kerala, Neyyattinkara, Thiruvananthapuram, Police, Case, Sreeja Neyyattinkara, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Welfare Party of India, Threatening message in facebook after post a status
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.