'ജയിലിലെ ചുണക്കുട്ടികള്‍ക്കെതിരെ പ്രതികരിച്ചാല്‍ തട്ടും'; രമയ്ക്ക് ലഭിച്ചത് 3 വധഭീഷണി കത്ത്

 


കോഴിക്കോട്: ആര്‍.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയ്ക്ക് വധഭീഷണി. ഇനിയും പ്രതികരിച്ചാല്‍ തട്ടിക്കളയുമെന്നരീതിയിലുള്ള മൂന്ന് ഭീഷണി കത്തുകളാണ് രണ്ടാഴ്ച്ചക്കിടെ രമയുടെ ഒഞ്ചിയത്തെ വീട്ടിലെത്തിയത്. വധഭീഷണിക്ക് പിന്നില്‍ സി.പി.എം. ആണെന്ന് രമയും ആര്‍.എം.പിയും ആരോപിച്ചു.

ടി.പി. കേസില്‍ വിധിപ്രഖ്യാപനം അടുത്തമാസം 22ന് നടക്കാനിരിക്കെയാണ് ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമയ്ക്ക് വധഭീഷണി ഉണ്ടായിരിക്കുന്നത്. കേസിലെ പ്രതികളെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചാലോ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്താലോ തട്ടിക്കളയുമെന്നാണ് ഊമകത്തുകളില്‍ പറയുന്നത്.  ഭീഷണി സംബന്ധിച്ച് റൂറല്‍ എസ്.പി. പി.എച്ച്. അഷറഫിന് പരാതി നല്‍കുമെന്ന് കെ.കെ. രമ പറഞ്ഞു.

ജയിലില്‍ കഴിയുന്ന ചുണക്കുട്ടികളെക്കുറിച്ച് ഒന്നും മിണ്ടരുതെന്നാണ് കത്തിലെ മുന്നറിയിപ്പ്. ആലുവയില്‍ നിന്നും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നുമാണ് കത്തുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് ടി.പി. ചന്ദ്രശേഖരനും ഇത്തരത്തില്‍ ഊമക്കത്ത് ലഭിച്ചിരുന്നു. ടി.പി. വധത്തിന് ശേഷം ആദ്യമായാണ് രമയ്ക്ക് വധഭീഷണി ഉണ്ടായിരിക്കുന്നത്.

ജയിലില്‍ കഴിയുന്ന ചുണകുട്ടികള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഇവര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നും കത്തിലാവശ്യപ്പെടുന്നുണ്ട്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ ടി.പി. വധക്കേസിന്റെ വിധിവരുന്നതിന് മുമ്പ് കഥകഴിക്കുമെന്നാണ് രമയ്ക്കുള്ള കത്തില്‍ പറയുന്നത്. ഭീഷണിയും വ്യക്തിഹത്യയുംകൊണ്ട് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് രമ പ്രതികരിച്ചു. ഇതൊക്കെ പ്രതീക്ഷിച്ചാണ് പ്രവര്‍ത്തനത്തിനിറങ്ങിയത്. അവസാന ശ്വാസംവരേയും ടി.പിയുടെ കൊലയാളികള്‍ക്കെതിരെ നിയമപോരാട്ടം തുടരും.

'ജയിലിലെ ചുണക്കുട്ടികള്‍ക്കെതിരെ പ്രതികരിച്ചാല്‍ തട്ടും'; രമയ്ക്ക് ലഭിച്ചത് 3 വധഭീഷണി കത്ത്അക്രമ രാഷ്ട്രീയത്തിനെതിരായുള്ള വിധിയാണ് ടി.പി. കേസില്‍ കോടതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷതന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് രമ പറഞ്ഞു. ഗൂഡാലോചന നടത്തിയവരെകൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കും. രാഷ്ട്രീയ ഇടപെടല്‍ കേസില്‍ ഉണ്ടായിട്ടുണ്ട്.

കേസിലെ സാക്ഷികളെ കൂറുമാറിയത് സി.പി.എം. നടത്തിയ ഭീഷണി മൂലമാണ്. ജയിലില്‍ പ്രതികള്‍ക്ക് രാജകീയ സൗകര്യങ്ങള്‍ ലഭിച്ചതും രാഷ്ട്രീയ ധാരണയുടെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്ന് രമ പ്രതികരിച്ചു. കേസിലെ ഉന്നത തല ഗൂഡാലോചനയെകുറിച്ച് സി.ബി.ഐ. അന്വേഷണം സര്‍ക്കാര്‍ ഉറപ്പുനില്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഈ ഉറപ്പില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷയില്ല.

കേസിന്റെ അന്വേഷണത്തെ ദോശകരമായി ബാധിക്കുമെന്ന് പറഞ്ഞാണ് സി.ബി.ഐ. അന്വേഷണം നടത്താതിരുന്നത്. വിധിക്ക് ശേഷം സര്‍ക്കാറില്‍നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും രമ വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also read:
രണ്ടാഴ്ച്ചക്കിടെയുണ്ടായ അപകടങ്ങളില്‍ കാസര്‍കോട്ട് പൊലിഞ്ഞത് 12 ജീവനുകള്‍

Keywords: K.K. Rama, T.P Chandrasekhar Murder Case, Letter, Case, Kerala, RMP Leader, CPM, Threatening letter to Rama, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia