Complaint | 'കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ 250 രൂപ പിഴയടക്കണമെന്ന് ഭീഷണിപ്പെടുത്തി'; സിഡിഎസ് ചെയര്‍പേഴ്‌സനെതിരെ പരാതി

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ 250 രൂപ പിഴയടക്കണമെന്ന് സിഡിഎസ് ചെയര്‍പേഴ്സന്‍ ഭീഷണിപ്പെടുത്തിയതായി പരാതി. തിരുവനന്തപുരം കോര്‍പറേഷനിലെ സിഡിഎസ് ചെയര്‍പേഴ്സന്‍ സിന്ധു ശശി വാട്‌സ് ആപിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കുടുംബശ്രീ അംഗങ്ങളുടെ വാട്‌സ് ആപ് ഗ്രൂപിലാണ് പിഴയടക്കാനുള്ള ശബ്ദ സന്ദേശം ഇട്ടത്.

സംഭവം വിവാദമായതോടെ ഓഡിയോ സന്ദേശം സിന്ധു ശശി ഡിലീറ്റ് ചെയ്തു. ഉദ്ഘാടനത്തിന് പങ്കെടുത്തവര്‍ പരാതി ഉന്നയിച്ചപ്പോള്‍ ഓഡിയോ ഇട്ടതാണെന്ന് സിന്ധു ശശി പിന്നീട് വിശദീകരിച്ചു. താന്‍ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും പണം വാങ്ങാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സിന്ധു ശശി പറഞ്ഞു.

Complaint | 'കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ 250 രൂപ പിഴയടക്കണമെന്ന് ഭീഷണിപ്പെടുത്തി'; സിഡിഎസ് ചെയര്‍പേഴ്‌സനെതിരെ പരാതി

സിപിഎം പ്രാദേശിക നേതാവായ സിന്ധു ശശി തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയാണ്. സിന്ധു ശശിയുടെ ഭീഷണി ബുധനാഴ്ച രാവിലെയാണ് കുടുംബശ്രീക്കാരുടെ വാട്‌സസ് അപ് ഗ്രൂപിലെത്തിയത്. സംസ്ഥാന സര്‍കാരിന്റെ കേരളീയം പരിപാടി വിജയിപ്പിക്കാന്‍ ഏതറ്റം വരെയും പോകണമെന്നാണ് സിപിഎം പാര്‍ടി തലത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അത് പാലിക്കാനാണ് കുടുംബശ്രീക്കാരെ എത്തിക്കുന്നത്.

അതേസമയം കേരളീയം പരിപാടിയുടെ ഉദ്ഘാടനം നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സര്‍കാര്‍ ജീവനക്കാരും കുടുംബശ്രീക്കാരും വിദ്യാര്‍ഥികളും തിങ്ങിനിറഞ്ഞു. കുടുംബശ്രീക്കാര്‍ക്ക് ഭീഷണി എങ്കില്‍ സര്‍കാര്‍ ജീവനക്കാര്‍ക്കുള്ള ഓഫര്‍ പഞ്ച് ചെയ്ത് പരിപാടിക്ക് പോകാമെന്നാണ്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുക്കാമെന്ന സര്‍കാര്‍ ഉത്തരവില്‍ തന്നെ ഇത് വ്യക്തമാക്കിയിരുന്നു. ഉത്തരവിന്റെ ബലത്തില്‍ ഭരണാനുകൂല സംഘടനകള്‍ പരമാവധി പേരെ ഇറക്കി. സ്റ്റേഡിയത്തില്‍ ജീവനക്കാരുടെ തിരക്കേറിയപ്പോള്‍, സെക്രടേറിയേറ്റില്‍ ആളനക്കമില്ലാത്ത സ്ഥിതിയായി.

സെക്രടേറിയേറ്റില്‍ നിന്നുമാത്രം 1500 പേരെ പങ്കെടുപ്പിക്കാനായിരുന്നു നിര്‍ദേശം. ഏഴു ദിവസവും പഞ്ചിംഗില്‍ ഇളവുണ്ടാകും. കോളജുകളില്‍ നിന്നും സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികളെ എത്തിക്കാനും പ്രത്യേക നിര്‍ദേശമുണ്ട്. കേരള സര്‍വകലാശാല പരീക്ഷകള്‍ തന്നെ പരിപാടിക്കായി മാറ്റി. പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതിനാല്‍ അഭിമാന പ്രശ്‌നമായാണ് കേരളീയത്തെ സര്‍കാര്‍ കാണുന്നത്. അതുകൊണ്ട് എന്ത് വിലകൊടുത്തും ആളെകൂട്ടാനാണ് ശ്രമം.

Keywords:  Threatening complaint against CDS chairperson, Thiruvananthapuram, News, Threatening, Complaint, CDS Chairperson, Fine, Allegation, Secretariate, Kerala.   
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia