PP Mukundan | ഇനി ഓര്‍മകളില്‍; അന്തരിച്ച ബിജെപി നേതാവ് പിപി മുകുന്ദന് ആയിരങ്ങളുടെ അന്ത്യാജ്ഞലി
Sep 14, 2023, 22:41 IST
കണ്ണൂര്‍: (www.kvartha.com) കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ച ആര് എസ് എസിന്റെ മുതിര്‍ന്ന പ്രചാരകനും ബിജെപി മുന്‍ സംസ്ഥാന സംഘടനാ സെക്രടറിയുമായ പിപി മുകുന്ദന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഭൗതിക ദേഹം ജന്മദേശമായ കണ്ണൂര്‍ മണത്തണയിലെ കുളങ്ങരയത്ത് തറവാട് ശ്മശാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ സംസ്ക്കരിച്ചു.
അദ്ദേഹത്തിന്റെ ഇളയ സഹോദരന് പിപി ചന്ദ്രന്റെ മക്കളായ കിരണ്‍ ചന്ദ്, കൃഷണ് ചന്ദ് എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12മണിയോടെ മണത്തണയിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും, പ്രദേശവാസികളും സാമൂഹ്യ-സാംസ്ക്കാരിക, രാഷ്ട്രീയ മേഖലയിലെ നിരവധി പേരും അന്ത്യോപചാരമര്‍പ്പിച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് പ്രാര്‍ഥനയ്ക്ക് ശേഷം അന്ത്യപ്രണാമം അര്‍പ്പിച്ചു.
ഏറണാകുളത്ത് നിന്ന് വ്യാഴാഴ്ച പുലര്‍ചെ അഞ്ചുമണിയോടെ ബിജെപി കണ്ണൂര്‍ ജില്ലാ കമിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ എത്തിച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുളള നൂറുകണക്കിനാളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്, കേന്ദ്രമന്ത്രി വി മുരളീധരന്, എംപിമാരായ പി സന്തോഷ്, വി ശിവദാസന്‍, ആര് എസ് എസ് പ്രാന്ത സംഘചാലക് അഡ്വ. കെകെ ബാലറാം, ക്ഷേത്രീയ സഹസമ്പര്‍ക്ക പ്രമുഖ് പിഎന്‍ ഹരികൃഷ്ണന്, പ്രാന്ത പ്രചാരക് എസ് സുദര്ശനന്, സഹപ്രാന്ത പ്രചാരക് എ വിനോദ്, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടി, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ ഒ രാജഗോപാല്‍, സികെ പത്മനാഭന്, പികെ കൃഷ്ണദാസ്, സംഘടനാ ജെനറല്‍ സെക്രടറി സുഭാഷ്, വൈസ് പ്രസിഡന്റുമാരായ എഎന്‍ രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന്, ജെനറല്‍ സെക്രടറി എംടി രമേശ്, സെക്രടറിമാരായ ബി ഗോപാലകൃഷ്ണന്, കെ രഞ്ജിത് തുടങ്ങി നിരവധി സംഘപരിവാര്‍ നേതാക്കള്‍ പരേതന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംസ്ക്കാരത്തിന് ശേഷം സര്‍വകക്ഷി അനുശോചന യോഗവും ചേര്‍ന്നു.
ബിജെപി ദേശീയ സമിതി അംഗം എ ദാമോദരന്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി സത്യപ്രകാശ്, ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസ്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍, കെകെ വിനോദ് കുമാര്‍, അര്‍ചന വണ്ടിച്ചാല്‍, ആനിയമ്മ രാജേന്ദ്രന്, ജില്ലാ ജെനറല്‍ സെക്രടറി ബിജു ഏളക്കുഴി, എംആര്‍ സുരേഷ്, എംകെ വിനോദ്, എപി പത്മിനി ടീചര്‍, പിആര്‍ രാജന്, റിട. കേണല്‍ രാംദാസ്, സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്, സംസ്ഥാന സമിതിയംഗം പി ജയരാജന്, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ്, കണ്ണൂര്‍ കോര്പറേഷന് മേയര്‍ ടിഒ മോഹനന്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് സിവി തമ്പാന്, ജന്മഭൂമി കണ്ണൂര്‍ യൂനിറ്റ് മാനേജര്‍ എംഎ വിജയറാം, ഡവലപ്മെന്റ് മാനേജര്‍ കെബി പ്രജില്‍ തുടങ്ങി നിരവധി പേര് ആദരാഞ്ജലി അര്‍പ്പിച്ചു.
ഹിന്ദുഐക്യവേദി സംസ്ഥാന വര്‍കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരി, ആര് എസ് എസ് നേതാക്കളായ പിപി സുരേഷ് ബാബു, വി ശശിധരന്, എം തമ്പാന്, ഒ രാഗേഷ്, കെ ശ്രീജേഷ്, അനീഷ്, സ്വാമി അമൃത കൃപാനന്ദപുരി തുടങ്ങി നിരവധി പേര് അന്ത്യോപചാരമര്‍പ്പിച്ചു. പിപി മുകുന്ദന്റെ മരണത്തില്‍ അനുശോചിച്ച് സംസ്ക്കാര ചടങ്ങുകള്‍ക്ക് ശേഷം മണത്തണയില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്, കേന്ദ്ര മന്ത്രി വി മുരളിധരന്, ആര് എസ് എസ് പ്രാന്ത സംഘചാലക് അഡ്വ. കെകെ ബലറാം, ഹിന്ദു എൈക്യവേദി സംസ്ഥാന വര്‍കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരി, ബിഎംഎസ് ക്ഷേത്രീയ ഓര്‍ഗനൈസിംഗ് സെക്രടറി എംപി രാജീവന് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Thousands mourn late BJP leader PP Mukundan, Kannur, News, Politics, BJP Leader, PP Mukundan, All Party Meeting, Leaders, Dead Body, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.