SWISS-TOWER 24/07/2023

പാലക്കാട് അപൂര്‍വമായി മാത്രം പൂവിടുന്ന സഹസ്രദള പത്മം വിരിഞ്ഞു; വാര്‍ത്തയറിഞ്ഞ് കാണാനെത്തുന്നത് നിരവധിപേര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 27.07.2021) പാലക്കാട് അപൂര്‍വമായി മാത്രം പൂവിടുന്ന സഹസ്രദള പത്മം വിരിഞ്ഞു. പാലക്കാട് പിരായിരിയിലെ പൂന്തോട്ടത്തിലാണ് ആയിരം ഇതളുകളുള്ള താമര വര്‍ണക്കാഴ്ച ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധിയുള്ളതിനാല്‍ നേരിട്ടല്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പലരും ഇതിന്റെ ഭംഗി ആസ്വദിക്കുന്നത്.
Aster mims 04/11/2022

പാലക്കാട് അപൂര്‍വമായി മാത്രം പൂവിടുന്ന സഹസ്രദള പത്മം വിരിഞ്ഞു; വാര്‍ത്തയറിഞ്ഞ് കാണാനെത്തുന്നത് നിരവധിപേര്‍

സഹസ്രദളപത്മം വിരിഞ്ഞതറിഞ്ഞ് നിരവധി പേരാണ് ഇവിടെ വിളിക്കുന്നത്. തണ്ട് വേണമെന്നാണ് ഇവരുടെയെല്ലാം ആവശ്യം. കാഴ്ച ആസ്വദിക്കാന്‍ കഴിയാത്തവര്‍ക്കായി ചിത്രങ്ങള്‍ കൈമാറുന്ന തിരക്കിലാണ് ഇവിടെ ഉള്ളവര്‍. ജല സസ്യങ്ങളുടെ വൈവിധ്യം, ഗപ്പി മത്സ്യങ്ങളുടെ വര്‍ണക്കാഴ്ച, ഇതെല്ലാം നിറയുന്ന പൂന്തോട്ടത്തിന് അഴകായി മാറുകയാണ് ആയിരം ഇതളുള്ള താമര വിസ്മയം.

ഉത്തരാഖണ്ഡിലെ താമരച്ചെടി മലപ്പുറം വഴിയാണ് പിരായിരിയിലെത്തിയത്. കേരളത്തിന്റെ കാലാവസ്ഥയില്‍ സഹസ്രദള പത്മം വിരിയുക എന്നത് അപൂര്‍വമാണ്. അതിനാല്‍ തന്നെ പൂവിടാന്‍ സാധ്യത തീരെയില്ലെന്ന ആമുഖത്തോടെയാണ് ചെടി കൈമാറിയത്. എന്നാല്‍ രണ്ട് മാസത്തിനിപ്പുറം അഞ്ജലിയുടെ പരീക്ഷണവും പരിചരണവും ഫലം കണ്ടു. പതിനെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മുള വന്നു. പിന്നാലെ ഇതള്‍ ഓരോന്നായി വിരിഞ്ഞ് ആയിരത്തിലേക്കടുക്കുന്നു.

Keywords:  Thousand petal lotus blooms at Palakkad too, Palakkad, News, Media, Social Media, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia