Inauguration | തോട്ടട എസ് എന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തോട്ടട എസ് എന്‍ കോളജില്‍ നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ  ഉദ്ഘാടനം പുതുവര്‍ഷ പുലരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി ഒന്നിന് രാവിലെ 11 മണിക്കു നടക്കുന്ന ചടങ്ങില്‍ എസ് എന്‍ ട്രസ്റ്റ് ജെനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിക്കും.
Aster mims 04/11/2022

Inauguration | തോട്ടട എസ് എന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഫ് ളഡ് ലൈറ്റിന്റെ ഉദ് ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളിയും ബാഡ്മിന്റന്‍ കോര്‍ടുകളുടെ ഉദ്ഘാടനം മേയര്‍ അഡ്വ: ടി ഒ മോഹനും കായിക താരങ്ങളുടെ റസ്റ്റ് റൂമുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യയും ഇന്‍ഡോര്‍ സ്റ്റേഡിയം ഓഫീസ് മുറിയുടെ ഉദ് ഘാടനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ കെ വിനീഷും നിര്‍വഹിക്കും.

യു ജി സി യുടെ ധനസഹായത്തോടെ സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് സ് കീമില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപയോളം ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് സ്റ്റേഡിയം. വാര്‍ത്താ സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപല്‍ ഡോ : കെ. അജയകുമാര്‍, കെ വി ജയരാജന്‍, ഡോ: കെ വി പ്രശാന്ത്, കെ പ്രകാശന്‍, ടി വി ശ്രീനിഷ്, ഡോ: എം പി ഷനോജ് എന്നിവര്‍ പങ്കെടുത്തു.

Keywords: Thotata SN College Indoor Stadium will be inaugurated by Chief Minister,
Kannur, News, Pinarayi-Vijayan, Inauguration, Chief Minister, Press meet, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia