Thalassery incident | വണ്ടിയിലുണ്ടായിരുന്ന ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചു, പേടിച്ച് മാറിയിരുന്നപ്പോള്‍, മറുവശത്ത് വന്ന് മറ്റൊരു കുട്ടിയെ അടിക്കാന്‍ വന്നു; ഈ സമയം റോഡിലൂടെ പോയ ഒരാളാണ് പുറത്തുണ്ടായിരുന്ന കുട്ടിയെ പിടിച്ചു മാറ്റിയത്; ഗ്ലാസ് കയറ്റിയിട്ടതോടെ അതില്‍ തട്ടി; ചവിട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന 6 വയസുകാരനെതിരെ ഗുരുതര ആരോപണങ്ങളുമായി അറസ്റ്റിലായ ശിഹാബിന്റെ മാതാവ്
Nov 7, 2022, 12:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശ്ശേരി: (www.kvartha.com) തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടിയ സംഭവത്തില്‍ കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അറസ്റ്റിലായ പ്രതി ശിഹാബിന്റെ മാതാവ്. സംഭവസമയത്ത് കാറിന്റെ പിന്‍സീറ്റില്‍ താനും രണ്ടു കുട്ടികളും കൂടി ഉണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു.

യുവതിയുടെ വാക്കുകള്‍ ഇങ്ങനെ:
തന്റെ മകന്‍ മുമ്പിലും, രണ്ട് കുട്ടികളോടൊപ്പം താന്‍ പിന്‍സീറ്റിലുമാണ് ഇരുന്നത്. രാത്രി എട്ടര ആയിട്ടുണ്ടാകും, കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നു. പെട്ടെന്ന് പുറത്ത് നിന്ന് ഒരു മുഖം അകത്തേക്ക് വന്നു. ഇതുകണ്ട് ഞങ്ങള്‍ ഭയന്നു പോയി. ആറുവയസുകാരന്‍ വണ്ടിയിലുണ്ടായിരുന്ന ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചു. പേടിച്ച് മാറിയിരുന്നപ്പോള്‍, മറുവശത്ത് വന്ന് മറ്റൊരു കുട്ടിയെ അടിക്കാന്‍ വന്നു. കുട്ടി പേടിച്ച് മാറിയത് കൊണ്ട് അടി കൊണ്ടില്ല. ഈ സമയമാണ് റോഡിലൂടെ പോയ ഒരാള്‍ ആറുവയസുകാരനെ പിടിച്ചു മാറ്റിയത്. ഗ്ലാസ് കയറ്റിയിട്ടതോടെ കുട്ടി വന്ന് ഗ്ലാസില്‍ തട്ടുകയായിരുന്നു.
നേരത്തെ യുവാവിന്റെ ചവിട്ടേറ്റ ആറുവയസുകാരനെ മറ്റൊരാള്‍ കൂടി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാറിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ വഴിപോക്കനായ ഒരാള്‍ കുട്ടിയെ ഇത്തരത്തില്‍ തലയില്‍ അടിക്കുന്നതും വലിച്ച് മാറ്റുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ശിഹാബ് കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
കുട്ടിയെ തലയില്‍ അടിച്ചുവെന്നും കാലുകൊണ്ട് ചവിട്ടിയെന്നുമാണ് ഇയാള്‍ക്കെതിരെയുളള കുറ്റം. സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് മറ്റൊരാളും കുട്ടിയെ ഉപദ്രവിച്ചതായി കണ്ടെത്തിയത്.
Keywords: Those who were in car reacting to Thalassery incident, Thalassery, News, Attack, Allegation, Arrested, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.