Food | മദ്യപിച്ചെത്തുന്നവര്‍ക്ക് ഇനി കണ്ണൂര്‍ പൊലീസിന്റെ അക്ഷയപാത്രത്തില്‍ നിന്നും ഭക്ഷണമില്ല

 


കണ്ണൂര്‍: (www.kvartha.com) സര്‍കാരിന്റെ ലഹരിവിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണയുമായി കണ്ണൂര്‍ പൊലീസ് പുതിയ പരിഷ്‌കാരമേര്‍പ്പെടുത്തു. സ്ഥിരമായി മദ്യപിച്ചെത്തുന്നവര്‍ക്ക് ഇനി കണ്ണൂര്‍ പൊലീസിന്റെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയായ അക്ഷയ പാത്രം കൗണ്ടറില്‍ നിന്നും ഭക്ഷണ പൊതികള്‍ നല്‍കില്ലെന്ന് കണ്ണൂര്‍ സിറ്റി അസി. കമിഷണര്‍ ടികെ രത്നകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Food | മദ്യപിച്ചെത്തുന്നവര്‍ക്ക് ഇനി കണ്ണൂര്‍ പൊലീസിന്റെ അക്ഷയപാത്രത്തില്‍ നിന്നും ഭക്ഷണമില്ല

ഈ പദ്ധതിയുടെ ഭാഗമായി എല്ലാദിവസവും ഉച്ച നേരങ്ങളില്‍ ഭക്ഷണം കഴിക്കുന്നവരില്‍ ചിലര്‍ സ്ഥിരം മദ്യപിച്ചുകൊണ്ടാണ് വരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. സര്‍കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു ഇത്തരക്കാരെ അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇനി മുതല്‍ ഇവര്‍ക്ക് ഭക്ഷണം കൊടുക്കേണ്ടെന്നു തീരുമാനിച്ചത്.

അക്ഷയപാത്രം പദ്ധതിയുടെ ഭാഗമായി ഭക്ഷണം വാങ്ങാനെത്തുന്നവര്‍ ഇന്നു മുതല്‍ തൊട്ടടുത്ത വനിതാ പൊലീസ് സ്റ്റേഷനില്‍ പോയി ടോകണ്‍ വാങ്ങിക്കണം. ഇവര്‍ മദ്യപിച്ചിട്ടില്ലെന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഭക്ഷണം കൈമാറുകയുള്ളൂവെന്ന് അസി.സിറ്റി പൊലീസ് കമിഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Keywords: Those who come intoxicated will no longer have food from the Kannur police's inexhaustible pot, Kannur, News, Food, Police, Drugs, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia