Instructions | താമരശ്ശേരി ചുരത്തിലുള്ള ഗതാഗത തടസം തുടരുന്നു, അനാവശ്യ യാത്ര ഒഴിവാക്കണമെന്നും മറ്റ് വഴികള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശം; ഭക്ഷണവും വെള്ളവും കയ്യില്‍ കരുതണമെന്നും അധികൃതര്‍

 


കല്‍പറ്റ: (KVARTHA) ഞായറാഴ്ച മുതല്‍ തുടരുന്ന താമരശ്ശേരി ചുരത്തിലുള്ള ഗതാഗത തടസത്തിന് അയവില്ല. ചുരം വഴിയുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്നും യാത്ര ചെയ്യുന്നവര്‍ മറ്റു വഴികള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. മാത്രമല്ല, ചുരം വഴി വരുന്നവര്‍ ഭക്ഷണവും വെള്ളവും കയ്യില്‍ കരുതണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

തിങ്കളാഴ്ച ചുരം കയറാന്‍ ചുരുങ്ങിയത് രണ്ടുമുതല്‍ നാല് മണിക്കൂര്‍ വരെ അധികസമയം എടുക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഹൈവേ പൊലീസ്, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, എന്‍ആര്‍ഡിഎഫ് പ്രവര്‍ത്തകര്‍ എന്നിവര്‍ ചുരത്തില്‍ സജീവമായി രംഗത്തുണ്ട്.


Instructions | താമരശ്ശേരി ചുരത്തിലുള്ള ഗതാഗത തടസം തുടരുന്നു, അനാവശ്യ യാത്ര ഒഴിവാക്കണമെന്നും മറ്റ് വഴികള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശം; ഭക്ഷണവും വെള്ളവും കയ്യില്‍ കരുതണമെന്നും അധികൃതര്‍

താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:


1. റോഡില്‍ വാഹന തടസം കണ്ടാല്‍ ഓവര്‍ ടേക് ചെയ്യരുത്. 

2. റോഡിന്റെ ഇടതുവശം ചേര്‍ത്ത് വാഹനം ഓടിക്കുക. 

3. വ്യൂ പോയിന്റുകളില്‍ വാഹനം നിര്‍ത്താതിരിക്കുക. ഭക്ഷണവും വെള്ളവും കയ്യില്‍ കരുതുക. 

4. മൊബൈല്‍ നെറ്റ് വര്‍ക് ഇല്ലാത്ത അവസ്ഥയുണ്ട്. 

5. വാഹനത്തില്‍ ഇന്ധനം ആവശ്യത്തിനനുസരിച്ച് കരുതുക. 

6. പ്ലാസ്റ്റിക് മാലിന്യം ചുരത്തില്‍ വലിച്ചെറിയരുത്.

അവധിയായതിനാല്‍ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ദസറക്കായി മൈസൂരിലേക്കും ആളുകളുടെ ഒഴുക്കായതിനാല്‍ വലിയ തിരക്കാണ് ചുരത്തില്‍ അനുഭവപ്പെടുന്നത്. അതിനാല്‍, വാഹനങ്ങള്‍ക്ക് പതിവ് വേഗതയില്‍ കയറാനാകുന്നില്ല. ഞാറാഴ്ച എട്ടാം വളവില്‍ തകരാറിലായ ചരക്കുലോറികള്‍ ഇതുവരെ സ്ഥലത്തുനിന്ന് മാറ്റാനായിട്ടില്ല.

വൈകിട്ട് മൂന്നു മണിയോടെയാണ് എട്ടാംവളവില്‍ അമിത ഭാരം കയറ്റി വന്ന മള്‍ടി ആക്‌സില്‍ ലോറി നിന്നുപോയത്. ചെറു വാഹനങ്ങള്‍ ഒറ്റ വരി ആയി കടന്നുപോയെങ്കിലും കടന്നുപോകാനാകാതെ കര്‍ണാടകയുടെ ബസും മറ്റൊരു ലോറിയും വളവില്‍ കുടുങ്ങിയതോടെ വാഹനങ്ങള്‍ മൊത്തത്തില്‍ നിശ്ചലമാകുകയായിരുന്നു. തുടര്‍ന്ന് ചുണ്ടയില്‍ മുതല്‍ കൈതപൊയില്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരുന്നത്.

Instructions | താമരശ്ശേരി ചുരത്തിലുള്ള ഗതാഗത തടസം തുടരുന്നു, അനാവശ്യ യാത്ര ഒഴിവാക്കണമെന്നും മറ്റ് വഴികള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശം; ഭക്ഷണവും വെള്ളവും കയ്യില്‍ കരുതണമെന്നും അധികൃതര്‍

ഞായറാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസം വൈകിട്ടോടെ രൂക്ഷമായിരുന്നു. വൈകുന്നേരം 3.30ന് ലക്കിടിയില്‍ എത്തിയവര്‍ക്ക് രാത്രി ഏഴുമണിയായിട്ടും മുന്നോട്ട് നീങ്ങാനായിരുന്നില്ല.

Keywords:  Those traveling through Thamarassery Churam advised to Carry Food and Water, Wayanad, News, Travellers, Thamarassery Churam,  Food And Water, Traffic, Passengers, Vehicles, Holidays, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia