Pinarayi Vijayan Says | കേന്ദ്രം ഭരിക്കുന്നവര്‍ ദേശീയ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരെന്ന് പിണറായി വിജയന്‍

 


കണ്ണൂര്‍: (KVARTHA) ദേശീയസ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് ഇന്നത്തെ കേന്ദ്ര ഭരണാധികാരികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്യസമരത്തില്‍ ഒരു പങ്കും വഹിക്കാത്തവരാണ് ഭരണാധികാരികളെന്നും ഇത് ഭാവിതലമുറ അറിയാതെ ഇരിക്കാനാണ് ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പാoഭാഗം ഒഴിവാക്കുന്നത് ഗാന്ധിവധം മറച്ചുവയ്ക്കാനാണ്. മുഗള്‍ രാജവംശത്തെ ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയില്ല. വെറുപ്പും വിദ്വേഷവും പകയും വളര്‍ത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
  
Pinarayi Vijayan Says | കേന്ദ്രം ഭരിക്കുന്നവര്‍ ദേശീയ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരെന്ന് പിണറായി വിജയന്‍

ലോകത്ത് പലയിടത്തും പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ മലയാളികളുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയാണ് ഇതിന് കാരണം. ഭൂപരിഷ്‌കരണമാണ് കേരളത്തെ ഇന്ന് കാണുന്നരീതിയില്‍ മാറ്റിത്തീര്‍ത്തത്. പ്രവാസികളുടെ സംഭാവനയും കേരളത്തിന്റെ മുന്നേറ്റത്തിന് സഹായിച്ചു. അതിഥി തൊഴിലാളികളുടെ മക്കള്‍ കേരളത്തില്‍ നല്ല വിദ്യാഭ്യാസം നേടുന്നു. അവരുടെ നാടുകളില്‍ അത് സാധ്യമല്ല. പൊതു വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നു എന്നത് തെറ്റിദ്ധരിപ്പിക്കാനുള്ള വാര്‍ത്ത മാത്രമാണ്. ജനസംഖ്യ കുറയുന്നതിന് അനുപാതികമായാണ് കുട്ടികളുടെ എണ്ണം കുറഞ്ഞത്. ആ കാര്യം വാര്‍ത്തയില്‍ തുറന്ന് പറയാത്തത് മനഃപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kannur, Kannur-News, Kerala, Kerala-News, Those ruling center betrayed the national freedom struggle: Chief Minister Pinarayi Vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia