Developments | '5 വർഷം കൊണ്ട് കോട്ടയത്ത് 4115.95 കോടി രൂപയുടെ പദ്ധതികള്‍'; വികസന രേഖ പുറത്തിറക്കി തോമസ് ചാഴികാടന്‍; എ പ്ലസ് നേടിയ എം പിയെന്ന് മന്ത്രി വി എൻ വാസവൻ!

 

കോട്ടയം: (KVARTHA) അഞ്ച് വർഷം കൊണ്ട് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച് തോമസ് ചാഴികാടന്‍ എംപി. അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് കോട്ടയം മണ്ഡലത്തില്‍ 4115.95 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കിയത് അക്കമിട്ട് നിരത്തുന്ന സമഗ്ര വികസന രേഖയാണ് തോമസ് ചാഴികാടന്‍ പുറത്തിറക്കിയത്. വികസന രേഖ മന്ത്രി വി എൻ വാസവൻ സിപിഐ ജില്ലാ സെക്രടറി അഡ്വ. വി ബി ബിനുവിന് നൽകി പ്രകാശനം ചെയ്തു.
 
Developments | '5 വർഷം കൊണ്ട് കോട്ടയത്ത് 4115.95 കോടി രൂപയുടെ പദ്ധതികള്‍'; വികസന രേഖ പുറത്തിറക്കി തോമസ് ചാഴികാടന്‍; എ പ്ലസ് നേടിയ എം പിയെന്ന് മന്ത്രി വി എൻ വാസവൻ!

100 ശതമാനം എം പി തുക വിനിയോഗത്തിലൂടെ കേരളത്തിലെ 20 എംപിമാരില്‍ ഒന്നാമതെത്തിയ ചാഴികാടന്‍ കോട്ടയത്ത് 1000 കോടിയോളം രൂപയുടെ റെയില്‍വേ വികസനത്തിനാണ് നേതൃത്വം നല്‍കിയതെന്ന് വികസന രേഖ ചൂണ്ടിക്കാട്ടുന്നു. പാത ഇരട്ടിപ്പിക്കല്‍, കായംകുളം - കോട്ടയം - എറണാകുളം പാതയുടെ വേഗത 110 കി മി ആയി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി, കോട്ടയം റെയില്‍വേ സ്റ്റേഷന്‍ വികസനം, റെയില്‍വേ മേല്‍പാലങ്ങള്‍ തുടങ്ങി പൂര്‍ത്തിയായതും നടന്നുവരുന്നതുമായ പദ്ധതികളിലായി 925.796 കോടി രൂപയുടെ വികസന പദ്ധതികള്‍ വികസന രേഖയില്‍ വിവരിക്കുന്നുണ്ട്.

അമൃത് കുടിവെള്ള പദ്ധതി, സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ടര്‍ ഫണ്ട്, നാഷണല്‍ ഹെല്‍ത് മിഷന്‍ തുടങ്ങി 28 പദ്ധതികളിലൂടെ 3089.96 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ എത്തിക്കാനായതായും പിഎംജിഎസ്‌വൈ പദ്ധതി വഴി കേരളത്തില്‍ ഏറ്റവും കൂടുതല്‍ കിലോമീറ്റര്‍ റോഡ് വികസനം നടത്തിയതും കോട്ടയത്താണെന്നും വികസന രേഖ വിശദീകരിക്കുന്നു. 92.67 കിലോമീറ്റര്‍ റോഡുകള്‍ക്ക് 75.61 കോടി രൂപ ചിലവഴിച്ചതിന്റെ കണക്കുകൾ ഇതിൽ പ്രതിപാദിക്കുന്നു.
  
Developments | '5 വർഷം കൊണ്ട് കോട്ടയത്ത് 4115.95 കോടി രൂപയുടെ പദ്ധതികള്‍'; വികസന രേഖ പുറത്തിറക്കി തോമസ് ചാഴികാടന്‍; എ പ്ലസ് നേടിയ എം പിയെന്ന് മന്ത്രി വി എൻ വാസവൻ!

സിഎസ്ആര്‍, പിഎം കെയേഴ്സ് തുകകൾ വഴി കോട്ടയത്തെ ആശുപത്രികള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും 1.90 കോടി രൂപയുടെ ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കിയതായും 1600 ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തതിലൂടെ കോട്ടയത്തെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റിയതും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്ന് മാത്രം എംപിയുടെ ശുപാര്‍ശ വഴിയായി 2.79 കോടി രൂപ മണ്ഡലത്തില്‍ ലഭ്യമാക്കാനായതായും വികസന രേഖയിൽ പറയുന്നു.

കേന്ദ്രം അനുവദിച്ച 17.22 കോടി എം പി തുകയുടെ 277 പദ്ധതികള്‍ നടപ്പിലാക്കിയാണ് ചാഴികാടൻ മികവ് കാട്ടിയത്. അമ്പതിനായിരത്തിന്‍റെ പദ്ധതികള്‍ തുടങ്ങി 34 ലക്ഷത്തിന്‍റെ പദ്ധതി വരെ ഇതില്‍ ഉള്‍പ്പെടുന്നു. കോട്ടയത്ത് ഏറ്റവും കൂടുതൽ റെയിൽവേ മേൽപാലങ്ങൾ യാഥാർഥ്യമാക്കാനായതും വികസന രേഖയിൽ എടുത്തുകാട്ടുന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന തോമസ് ചാഴികാടന് ആത്മവിശ്വാസം പകരുന്നതാണ് വികസന പ്രവർത്തനങ്ങൾ.

എം പി എന്ന നിലയിൽ എ പ്ലസ് കൊടുക്കാൻ പറ്റുന്ന പ്രവർത്തനമാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ തോമസ് ചാഴികാടൻ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കിയതെന്ന് സഹകരണ – തുറമുഖ മന്ത്രി വി എൻ വാസവൻ വികസന രേഖ പ്രകാശനം ചെയ്‌തുകൊണ്ട് പറഞ്ഞു. പാർലമെൻ്ററി ജനാധിപത്യ വേദികളിൽ എം പി യുടെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനും അദ്ദേഹം മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജോസ് കെ മാണി എംപി അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത് പ്രസിഡന്‍റ് കെ വി ബിന്ദു തുടങ്ങിയവർ സംബന്ധിച്ചു.

Keywords: News, News-Malayalam-News, Kerala, Politics, Developments, Thomas Chazhikadan, LDF, Thomas Chazhikadan MP released development document.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia