Thomas C Kuttisseril | തോമസ് സി കുറ്റിശ്ശേരിലിനെ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമതി അംഗമായി തിരഞ്ഞെടുത്തു

 


മാവേലിക്കര: (www.kvartha.com) കേരള കോണ്‍ഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയിലേക്ക് തോമസ് സി കുറ്റിശ്ശേരില്‍ തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച നടന്ന സംസ്ഥാന കമിറ്റി തിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തെ സുപ്രധാന പദവിയിലേക്ക് നിയോഗിച്ചത്. നേരത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന ജെനറല്‍ സെക്രടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
     
Thomas C Kuttisseril | തോമസ് സി കുറ്റിശ്ശേരിലിനെ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമതി അംഗമായി തിരഞ്ഞെടുത്തു

കഴിഞ്ഞ ദിവസം കോട്ടയത്ത് സി എസ് ഐ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമിറ്റി യോഗത്തില്‍ ചെയര്‍മാനായി പി ജെ ജോസഫിനെ വീണ്ടും തിരഞ്ഞെടുത്തു. വര്‍കിങ് ചെയര്‍മാനായി പി സി തോമസിനെയും എക്സിക്യൂടീവ് ചെയര്‍മാനായി മോന്‍സ് ജോസഫ് എംഎല്‍എയെയും സെക്രടറി ജെനറല്‍ ആയി ജോയി ഏബ്രഹാമിനെയും ചീഫ് കോര്‍ഡിനേറ്റര്‍ ആയി ടി യു കുരുവിളയെയും തിരഞ്ഞെടുത്തിട്ടുണ്ട്.

Keywords: Thomas C Kuttisseril, Kerala Congress, Mavelikkara News, Malayalam News, Thomas C Kuttisseril elected as member of Kerala Congress High Power Committee.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia